തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ വൈകിയും തീരുമാനമെടുക്കാതെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കുഴയുമ്പോള്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധിരന്റെ അപ്രതീക്ഷിത നീക്കങ്ങള്‍ ഹൈക്കമാന്റിനെയും ഞെട്ടിക്കുന്നു. താന്‍ നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് മുഴുവന്‍ സീറ്റ് നല്‍കണമെന്ന ഉറച്ച് വാശിയിലാണ് സുധീരന്‍. ഇത്തവണത്ത സുധീരന്റൈ സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിക്കുന്നതിന് പതിവില്ലാത്ത വിധം ജാതിയും മാനദണ്ഡമായത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെയും പരിഭവത്തിലാക്കിയട്ടുണ്ട്. സുധീരന്‍ നിര്‍ദ്ദേശിച്ച അഞ്ചുപേരില്‍ പിടി തോമസ് ഒഴികെയുള്ളവര്‍ ഈഴവ വിഭാഗത്തില്‍ നിന്നുള്ളവരാണ്. നാല്‍പ്പത്തഞ്ച് ശതമാനത്തിലധികം ക്രിസ്ത്യന്‍ വോട്ടര്‍മാരുള്ള ഇരിക്കൂറിലും സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെടുന്നത് പ്രത്യേക സമുദായത്തിലെ നോമിനിക്കാണ്.
ഈ നീക്കം കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. സുധീരന്റെ പ്രത്യേക താല്‍പ്പര്യത്തിലാണ് ഈ പട്ടിക ഹൈക്കമാന്റിലെത്തിയിരിക്കുന്നത്. ഇവരെ സ്ഥാനാര്‍ത്ഥികളാക്കാന്‍ തെറ്റായ വിവരങ്ങളും കെപിസിസി അധ്യക്ഷന്‍ ഹൈക്കമാന്റിനും കൈമാറിയതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂണ്ടികാട്ടുന്നു.പ്രത്യേക അജണ്ട മുന്നില്‍ കണ്ടുകൊണ്ടാണ് ഈ സ്ഥാനാര്‍ത്ഥി നിര്‍ദ്ദേശമെന്നാണ് പല കോണ്‍ഗ്രസ് നേതാക്കളും കരുതുന്നത്. കോണ്‍ഗ്രസിന്റെ കുത്തക സീറ്റായ ഇരിക്കൂറില്‍ കെസി ജോസഫ് മാറണമെന്നത് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ആവശ്യമാണ്.
എന്നാല്‍ ആ സീറ്റില്‍ സതീശന്‍ പാച്ചേനിയെ മത്സരിപ്പിക്കണമെന്ന വാശിയിലാണ് സുധീരന്‍. ഈ മണ്ഡലത്തില്‍ 25 ശതമാനം മാത്രമേ ക്രിസ്ത്യന്‍ വോട്ടര്‍മാരുള്ളൂ എന്ന തെറ്റായ കണക്കുകളും സുധീരന്‍ നിരത്തിയതായാണ് സൂചന. ഇന്നലെ വരെ ഐ ഗ്രൂപ്പിലും എ ഗ്രൂപ്പിലും സജീവമായിരുന്ന കഴിഞ്ഞ കാലങ്ങൡ സുധീരനൊപ്പം കൂടിയവരെയാണ് സ്ഥാനാര്‍ത്ഥിയാക്കണമനെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. പലമണ്ഡലങ്ങളിലും ഇവര്‍ക്ക് വിജയ സാധ്യതയില്ലെന്ന മുന്നറിയിപ്പും അവഗണിച്ച് സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത് സുധീര ഭക്തിമാത്രമാണെന്നാണ് കോണ്‍ഗ്രസിനുളളിലെ അണിയറ സംസാരം. 1996 മുതല്‍ സ്ഥിരമായി മത്സരിച്ച് തോല്‍ക്കുന്ന സതീശന്‍ പാച്ചേനിക്ക് വേണ്ടിയാണ് ഏറ്റവും കൂടുതല്‍ കടുപിടുത്തം സുധീരന്‍ നടത്തുന്നതും എന്നതും ശ്രദ്ധേയമാണ്. വെള്ളപ്പള്ളി ഈഴവ മാനിയ ബാധിച്ച കെപിസിസി അധ്യക്ഷന്റൈ നിലപാടിനെതിരെ സുധീര പക്ഷത്തുള്ളവരും വിയോജിപ്പ് പ്രകടിപ്പിച്ച് കഴിഞ്ഞു.


