ലോകമെങ്ങും ആരാധകരുള്ള അശ്ലീല ചിത്രങ്ങളിലെ നായിക സണ്ണിലിയോണ് ഇന്ന് ഇന്ന് 35 ആം ജന്മദിനമാഘോഷിക്കുകയാണ്. പോണ്‍ സ്റ്റാറായി മാത്രം മുദ്രകുത്തപ്പെട്ട സണ്ണി ബോളിവുഡില്‍ എത്തിയപ്പോഴാണ് ആ പേരില്‍ നിന്നുമൊരു മുക്തി ലഭിച്ചത്.
പൂജാ ഭട്ട് സംവിധാനം ചെയ്ത ജിസം 2 ലൂടെയായിരുന്നു താരത്തിന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്നിങ്ങോട്ട് നിരവധി സിനിമകള്‍ സണ്ണിയെ തേടിയെത്തി. മുപ്പത്തിയഞ്ചാം ജന്മദിനമാഘോഷിക്കുന്ന വേളയില്‍ താരത്തെ കുറിച്ച് നിങ്ങളിതുവരെ അറിയാത്തതും കേള്‍ക്കാന്‍ കൊതുക്കുന്നതുമായ ചില രസകരമായ കാര്യങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
സിക്ക് പഞ്ചാബി മാതാപിതാക്കള്‍ക്ക് 1981 മേയ് 13ന് കാനഡയിലെ ഒന്‍ടേറിയോ പ്രവിശ്യയിലെ സാര്‍ണിയ എന്ന പട്ടണത്തിലാണ് സണ്ണി ലിയോണ്‍ ജനിച്ചത്.
നല്ലൊരു ഭക്ഷണ പ്രിയയാണ് സണ്ണിയെന്നുള്ള കാര്യം നിങ്ങള്‍ക്കറിയാമോ. ഡല്‍ഹിയിലെ വരിയോര ഭക്ഷണത്തോടാണത്രെ താരത്തിന് ഏറെ പ്രിയം. ചോക്ലേറ്റും പൊറോട്ടയും കിട്ടിയാല്‍ പിന്നെ വിടില്ല.
2016 ല്‍ ബിബിസിയുടെ ഏറ്റവും സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയില്‍ സണ്ണിക്കും സ്ഥാനം ലഭിച്ചു.
ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി സംഭാവന നല്‍കുന്ന സണ്ണി ഒരു മൃഗാവകാശ പ്രവര്‍ത്തക കൂടിയാണ്.
നഴ്‌സാകാനുള്ള തയ്യാറെടുപ്പിലായിരുന്നു സണ്ണി, അതിനുവേണ്ടി നഴ്‌സിങ് പഠനവുമാരംഭിച്ചു. അതിനൊപ്പം ഡാന്‍സറായും ജോലി ചെയ്യുന്നുണ്ടായിരുന്നു. ഒരു സുഹൃത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു മോഡലിങിലേക്ക് വരുന്നത്. അങ്ങനെ പെന്തൗസ് മാഗസീനിന്റെ മോഡലായി ഈ മേഖല തിരഞ്ഞെടുത്തു. മാഗസീന്‍ ഉടമയുടെ നിര്‍ദേശപ്രകാരമാണ് സണ്ണിക്കൊപ്പം ലിയോണ്‍ എന്നപ്പേരും ചേര്‍ത്തത്.