ജീവിതത്തിലെ രംഗം പുനരവതരിപ്പിച്ചപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി-സണ്ണി ലിയോണ്‍

കൊച്ചി:തന്റെ ജീവിതകഥ അവതരിപ്പിക്കുന്ന പരമ്പരയില്‍ അഭിനയിക്കവേ വികാരാധീനയായി പോയെന്ന് സണ്ണി ലിയോണ്‍. പരമ്പരയ്ക്കുവേണ്ടി അണിയറ ശില്‍പികള്‍ സമീപിച്ചപ്പോള്‍ തന്നെ ഞാന്‍ ആവേശത്തിലായി പോയി.. വളരെ നല്ലൊരു ഓഫറായിരുന്നു ഇത്. എളുപ്പമുള്ള ഒരു കാര്യമാണെന്നായിരുന്നു ഞാന്‍ ആദ്യം വിചാരിച്ചത്. എന്നാല്‍, ചിത്രീകരണം ആരംഭിച്ചപ്പോള്‍ ഞാന്‍ ശരിക്കും വികാരാധീനയായി. നമ്മള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങള്‍ പുനരവതരിപ്പിക്കേണ്ടിവരുമ്പോള്‍ എല്ലാവരും അനുഭവിക്കുന്നതാവും ഈയൊരു ബുദ്ധിമുട്ട്. ഈ അനുഭവങ്ങളിലൂടെ ഒരിക്കല്‍ക്കൂടി യാത്രയാവുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല-സണ്ണി പറഞ്ഞു.SUNNY LEON-

ഞാന്‍ ചെയ്ത ഒരു കാര്യം കേട്ടപ്പോള്‍ അച്ഛന്‍ പൊട്ടിത്തകരുന്ന ഒരു രംഗമുണ്ടായിരുന്നു. അത് പുനരവതരിപ്പിച്ചപ്പോള്‍ ഞാനും ആകെ തകര്‍ന്നുപോയി. ഭാഗ്യത്തിന് സെറ്റില്‍ ഭര്‍ത്താവ് ഡാനിയലുണ്ടായിരുന്നു. അദ്ദേഹമാണ് എന്നെ സമാധാനിപ്പിച്ച് ആ രംഗം കൈകാര്യം ചെയ്തത്. മാതാപിതാക്കള്‍ മരിച്ചുപോയി. അതുകൊണ്ടു തന്നെ വല്ലാത്ത വേദന നിറഞ്ഞ ഒരു അനുഭവമായിരുന്നു അത്’-സണ്ണി പറഞ്ഞു.

സീ5 എന്ന ചാനലില്‍ കരന്‍ജിത്ത് കൗര്‍ എന്ന പരമ്പരയിലാണ് സണ്ണിയുടെ ഇതുവരെ ആരുമറിയാത്ത കഥകള്‍ പറയുന്നത്. പോണ്‍രംഗത്തു നിന്ന് ബോളിവുഡിലെ താരറാണിയിലേക്കുള്ള സണ്ണിയുടെ വളര്‍ച്ചയുടെ കഥയാണ് ഈ പരമ്പര പറയുന്നത്. കരന്‍ജിത് കൗര്‍ എന്ന സ്വന്തം പേര് ഉപേക്ഷിച്ച് സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിച്ചതിന്റെ രഹസ്യവും ഈ പരമ്പരയില്‍ പറയുന്നുണ്ട്. സണ്ണി ലിയോണ്‍ തന്നെയാണ് തന്റെ സ്വന്തം ജീവിതം അവതരിപ്പിക്കുന്നത്.

Top