എന്റെ ജോലി കാരണം അച്ഛനും അമ്മയും എന്നെ വെറുത്തു; എനിക്ക് ആപത്ത് വന്നപ്പോള്‍ അവര്‍ അത്ഭുതപ്പെടുത്തി: സണ്ണി ലിയോണ്‍ ജീവിതം പറയുന്നു

അച്ഛന്റെയും അമ്മയുടെയും ആഗ്രഹങ്ങള്‍ക്ക് എതിരെയായിരുന്നു താന്‍ സഞ്ചരിച്ചിരുന്നതെന്ന് സണ്ണി ലിയോണ്‍. തന്റെ ജീവിതം ാെരു പരമ്പരയായി എത്താനിരിക്കെയാണ് സണ്ണിയുടെ വെളിപ്പെടുത്തലുകള്‍. സീ5 ചാനലില്‍ ‘കരന്‍ജിത്ത് കൗര്‍- ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍’ എന്ന പരമ്പരയായിട്ടാണ് സണ്ണി ലിയോണിന്റെ ജീവിതം വെളിച്ചം കാണുക.

‘പോണ്‍ സിനിമാരംഗത്ത് നിന്ന് ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ആ തീരുമാനം അറിഞ്ഞ ചിലര്‍ എന്നെ ഭീഷണിപ്പെടുത്തി ഇ-മെയിലുകളും സന്ദേശങ്ങളും അയച്ചു. ഇന്ത്യയിലേക്ക് വന്നതിന് ശേഷമാണ് എനിക്ക് നേരെ ഭീഷണികള്‍ വന്നു തുടങ്ങിയത് എന്ന് ചിലര്‍ തെറ്റിദ്ധരിച്ച് വച്ചിട്ടുണ്ട്. സത്യം അതല്ല. 21ാമത്തെ വയസ്സ് മുതല്‍ ഞാന്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കും ഭീഷണികള്‍ക്കും പാത്രമായിട്ടുണ്ട്.

എന്റെ ജോലി അച്ഛനും അമ്മയ്ക്കും ഇഷ്ടമല്ലായിരുന്നു. അവര്‍ അതിനെ വെറുത്തു. ആളുകള്‍ എന്നെക്കുറിച്ച് മോശം പറയാന്‍ തുടങ്ങി. ഞാന്‍ മാനസികമായി തളര്‍ന്നു. എല്ലാ കുടുംബങ്ങളിലെപ്പോലെ എന്റെ കുടുംബത്തിലും സ്നേഹവും ദേഷ്യവും സങ്കടങ്ങളും വഴക്കും ഉണ്ടായിരുന്നു. പക്ഷേ ഭീഷണികള്‍ വന്ന് തുടങ്ങിയപ്പോള്‍ എന്റെ മാതാപിതാക്കള്‍ എന്നെ അമ്പരപ്പിച്ചു. അവര്‍ എന്നെ സംരക്ഷിച്ചു. പോണ്‍ സിനിമ ചെയ്യുന്നതില്‍ നിന്ന് നിര്‍ബന്ധമായി എന്നെ പിന്തിരിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ വാശി കാരണം ഒരിക്കലും അതില്‍ നിന്ന് തിരികെ വരില്ലെന്ന് അവര്‍ക്ക് താന്നി.’

കാനഡയിലെ ഒരു സിക്ക് പഞ്ചാബി കുടുംബത്തിലാണ് സണ്ണി ജനിച്ചത്. പിന്നീട് അമേരിക്കയിലേക്ക് താമസം മാറി. ജര്‍മന്‍ ബേക്കറിയില്‍ ജോലിക്കാരിയായിരുന്ന സണ്ണി നഴ്സിങ് വിദ്യാര്‍ത്ഥിനി കൂടിയായിരുന്നു. പിന്നീട് പഠനമുപേക്ഷിച്ച് മോഡലിങ് രംഗത്തും പോണ്‍ സിനിമാ രംഗത്തും സജീവമായി. ബിഗ് ബോസിലൂടെയാണ് സണ്ണിക്ക് ഇന്ത്യന്‍ സിനിമയിലേക്കുള്ള വാതില്‍ തുറക്കുന്നത്. ജിസ്മ് 2 വാണ് അരങ്ങേറ്റ ചിത്രം.

‘കരന്‍ജിത്ത് കൗര്‍- ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍’ ചെയ്യാന്‍ നിര്‍മാതാക്കള്‍ എന്നെ സമീപിച്ചപ്പോള്‍ അവര്‍ ഒരു കാര്യം ആദ്യമേ പറഞ്ഞു. ഇന്റര്‍നെറ്റ് തിരഞ്ഞാല്‍ കാണുന്ന സണ്ണിയെ അല്ല. ഒരു വ്യക്തി എന്ന നിലയിലുള്ള സണ്ണിയെയാണ് അവര്‍ക്ക് അവതരിപ്പിക്കേണ്ടത്. ഒരു മകള്‍, ഭാര്യ, അമ്മ എന്ന നിലയില്‍ എനിക്ക് ഏറെ പറയാനുണ്ട്- സണ്ണി കൂട്ടിച്ചേര്‍ത്തു.

Top