വനിത ബഞ്ചിന് രൂപം നല്‍കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; ചരിത്രം തിരുത്തിക്കുറിക്കുന്ന നടപടി

സുപ്രീം കോടതിയില്‍ വനിത ബഞ്ച് വരുന്നു. ചീഫ് ജസ്റ്റിസ് പദവില്‍ നിന്നും വിരമിക്കുന്ന ജസ്റ്റിസ് ദീപക് മിശ്രയാണ് ചരിത്രം തിരുത്തിക്കുറിക്കുന്ന ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സുപ്രീം കോടതി ജഡ്ജിയായി ചുമതല ഏല്‍ക്കുന്ന ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അടങ്ങുന്ന ഒരു സംഘമാണ് വനിത ബഞ്ച് ആകുന്നത്. മുമ്പും ഒരു വനിതാ ബഞ്ച് സുപ്രീം കോടതിയില്‍ ഉണ്ടായിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍ ബാലഗോപാല്‍ ബി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബാലഗോപാല്‍ ബി നായരുടെ കുറിപ്പ്:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുപ്രീം കോടതിയില്‍ ‘വനിത ബെഞ്ച്’.
**********************************************

ജസ്റ്റിസ് ഇന്ദിര ബാനര്‍ജി സുപ്രീം കോടതി ജഡ്ജി ആകും എന്ന് വാര്‍ത്ത വന്നത് മുതല്‍ ജസ്റ്റിസ് ആര്‍ ഭാനുമതിയും ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയും അടങ്ങുന്ന ഒരു വനിത ബെഞ്ച് ഉണ്ടാകുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. അങ്ങനെ ഒരു റെഗുലര്‍ വനിതാ ബെഞ്ച് രൂപീകരിച്ച് ജസ്റ്റിസ് ദീപക് മിശ്ര ചരിത്രം തിരുത്തി കുറിയ്ക്കുമോ എന്നായിരുന്നു ഏവരും ഉറ്റു നോക്കിയിരുന്നത്. ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ് ആ ചരിത്രവും ജസ്റ്റിസ് ദീപക് മിശ്ര തിരുത്തി കുറിയ്ക്കുകയാണ്.

സെപ്തംബര് അഞ്ച്, ആറു തീയതികളില്‍ സുപ്രീം കോടതിയിലെ 12 നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് മാരായ ആര്‍ ഭാനുമതിയും, ഇന്ദിര ബാനര്‍ജിയും അടങ്ങുന്ന ബെഞ്ച് ആണ് കേസ്സുകള്‍ പരിഗണിക്കുക.

ഒരിക്കല്‍ സുപ്രീം കോടതിയില്‍ ഒരു ‘ആക്സിഡന്റല്‍’ വനിത ജഡ്ജ് ബെഞ്ച് സുപ്രീം കോടതിയില്‍ ഉണ്ടായിട്ടുണ്ട്. 2013 ല്‍ ജസ്റ്റിസ് അഫ്താബ് ആലം പ്രെസൈഡ് ചെയ്തിരുന്ന ബെഞ്ചില്‍ ജസ്റ്റിസ് ഗ്യാന്‍സുധ മിശ്രയും ജസ്റ്റിസ് രഞ്ജന ദേശായിയും അംഗം ആയിരുന്നു. കുറച്ച് ദിവസം ജസ്റ്റിസ് അഫ്താബ് ആലം അവധിയില്‍ ആയിരുന്നപ്പോള്‍ ജസ്റ്റിസ് ഗ്യാന്‍സുധ മിശ്ര പ്രെസൈഡ് ചെയ്ത ബെഞ്ചില്‍ ജസ്റ്റിസ് രഞ്ജന ദേശായി അംഗം ആയിരുന്നു. കാര്യമായ കേസ്സുകള്‍ ആ ബെഞ്ച് പരിഗണിച്ചിരുന്നില്ല എന്നാണ് ഓര്‍മ്മ. എന്നാല്‍ അതിനെ ഒരു സ്ഥിരം സംവിധാനം എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ല. അത് കൊണ്ട് തന്നെ ജസ്റ്റിസ് ആര്‍ ഭാനുമതിയും ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയും അടങ്ങുന്ന ബെഞ്ച് ആണ് ആദ്യ റെഗുലര്‍ വനിത ബെഞ്ച് എന്ന് പറയേണ്ടി വരും.

ഇനി അറിയേണ്ടത് Yes, your ladyships എന്ന അഭിസംബോധന കോടതിയില്‍ ഉണ്ടാകുമോ എന്നതാണ്.

Top