കാറിന് കൈകാണിച്ച് അകത്ത് കയറിക്കൂടി പിള്ളേര്‍; ഡ്രൈവര്‍ ആരാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടി

സിനിമാ താരങ്ങള്‍ ലിഫ്റ്റ് ചോദിക്കുന്നവര്‍ക്ക് വാഹനം നിര്‍ത്തി കൊടുക്കാറില്ല. വാഹനം നിര്‍ത്തുമ്പോള്‍ തന്നെ ആളുകള്‍ ഓടിക്കൂടുമെന്നത് തന്നെയാണ് പ്രധാന പ്രശ്‌നം. എന്നാല്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നമ്മുടെ മലയാളത്തിലെ പ്രിയതാരത്തിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി വാഹനത്തില്‍ കടന്നുകൂടിയ ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഡ്രൈവര്‍ സീറ്റീല്‍ സുരാജ് വെഞ്ഞാറമൂട് ആണെന്ന് പിള്ളേര്‍ക്ക് മനസ്സില്‍ ആയത് വണ്ടിയില്‍ നിന്ന് ഇറങ്ങിയ ശേഷമാണ്. സുരാജിന്റെ ഒരു സുഹൃത്തും യാത്രയില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

അദ്ദേഹമാണ് രസകരമായ സംഭവം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സുഹൃത്ത് ദിലീപിന്റെ കുറിപ്പിങ്ങനെ: ഞാനും സുരാജും തിരുവനന്തപുരത്ത് നിന്ന് വെഞ്ഞാറമൂട്ടിലേയ്ക്കുള്ള യാത്രയില്‍ മണ്ണന്തലയില്‍ നിന്ന് രണ്ട് സ്‌കൂള്‍ കുട്ടികള്‍ കാര്‍ കൈകാണിച്ച് നെര്‍ത്തി. വണ്ടിയില്‍ കയറിയ കുട്ടികള്‍ക്ക് ഡ്രൈവറെ വെച്ച് ഒരു സെല്‍ഫി ഞാനെടുത്തുകാണിച്ചപ്പോള്‍ അവരുടെ മുഖത്തെ സന്തോഷം ഞാനറിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top