സുസ്മിതാ സെന്നുമായി വിവാഹേതര ബന്ധമുണ്ടായിരുന്നെന്ന് സംവിധായകന്‍ വിക്രം ഭട്ട്

മുന്‍ മിസ് യൂണിവേഴ്‌സും നടിയുമായ സുസ്മിത സെന്നുമായുളള ബന്ധം വെളിപ്പെടുത്തി സംവിധായകന്‍ വിക്രം ഭട്ട്. പക്വതയില്ലാത്ത പ്രായത്തിലായിരുന്നു അതെന്നും വിക്രം ഭട്ട് പറഞ്ഞു. തന്റെ പുതിയ ചിത്രമായ ലവ് ഗെയിംസിന്റെ പ്രചരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു വിക്രം ഭട്ട്.

പത്രലേഖയെ ധൈര്യമില്ലാത്തവളെന്ന് വിളിച്ച വിക്രം ഭട്ട് പ്രചാരണത്തിന്റെ സമയത്ത് പത്രലേഖ സഹകരിച്ചില്ലെന്നും കുറ്റപ്പെടുത്തി. ലവ് ഗെയിംസ് റിലീസിനൊരുങ്ങവേയാണ് പ്രതികരണം. ഗൗരവ് അരോറ, താര അലീഷ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുക. ലവ് ഗെയിംസ് പോലെയുള്ള ഒരു ബോള്‍ഡ് ചിത്രത്തിനായി ഇന്ത്യയിലെ പ്രേക്ഷകര്‍ കാത്തിരിക്കുകയാണെന്ന് വിക്രം ഭട്ട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top