ആചാരങ്ങള്‍ മുറുകെ പിടിക്കുന്ന ദീപ രാഹുൽ ഈശ്വർ ആചാരത്തില്‍ കുടുങ്ങി; ദീപയുടെ കാറ്റുകളഞ്ഞ ചോദ്യവുമായി സ്വാമി

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരായി ശക്തമായ നിലപാടുമായി ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന വ്യക്തിയാണ് ദീപ രാഹുല്‍ ഈശ്വര്‍. ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ ശക്തമായി നിലകൊണ്ട രാഹുല്‍ ഈശ്വറിന്റെ ഭാര്യയാണ് ദീപ രാഹുല്‍ ഈശ്വര്‍. ചാനല് ചര്‍ച്ചകളില്‍ ദീപ എതിരാളികളെ കടത്തിവെട്ടുന്ന ആശയങ്ങളാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ ചിലപ്പോഴൊക്കെ ചോദ്യങ്ങളില്‍ കുഴങ്ങുന്ന ദീപയെയും കാണാനാകും.

ഇത്തരമൊരു ചര്‍ച്ചയാണ് കഴിഞ്ഞ ദിവസം മാതൃഭൂമി ചാനലില്‍ നടന്ന ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന പരിപാടി. ശ്രീകല നയിക്കുന്ന ഈ ചര്‍ച്ചയില്‍ കഴിഞ്ഞ ദിവസം സ്വാമി സന്ദീപാനന്ദഗിരിയാണ് ദീപയെ വെള്ളം കുടിപ്പിച്ചത്. സ്വാമിയുടെ ഒറ്റ ചോദ്യത്തില്‍ ദീപ കുഴങ്ങിപ്പോകുകയായിരുന്നു. ഈ ചോദ്യവും ഉത്തരങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ദീപ രാഹുല്‍ ഈശ്വറിനെ വേളി കഴിച്ചതാണോ അതോ സംബന്ധമാണോ എന്നതായിരുന്നു സ്വാമിയുടെ ചോദ്യം. കേരളത്തിലെ ബ്രാഹ്മണരുടെ ഇടയില്‍ നിലനിന്നിരുന്ന ആചാര പ്രകാരം ഒരു കുടുംബത്തിലെ മൂത്ത പുത്രന് മാത്രമേ ബ്രാഹ്മണ ഗൃഹങ്ങളില്‍ നിന്നു വധുവിനെ കണ്ടെത്താന്‍ പാടുള്ളൂ. അത്തരത്തില്‍ വിവാഹം കഴിക്കുന്നതിനെ വേളി എന്നാണ് പറഞ്ഞിരുന്നു. മറ്റ് ബ്രാഹ്മണ കുമാരന്മാരെല്ലാം നായര്‍ കുടുംബങ്ങളില്‍ പോയി അവിടുത്തെ പെണ്‍കുട്ടികളോടൊപ്പം താമസിക്കുകയാണ് ചെയ്തിരുന്നത്. ഇതിനെയാണ് സംബന്ധം എന്ന് വിളിച്ചിരുന്നത്.

സംബന്ധം വളരെ മോശപ്പെട്ട ഒരാചാരമായിരുന്നതിനാല്‍ നായര്‍ പരിഷ്‌കര്‍ത്താക്കള്‍ ഇടപെട്ട് അത് നിര്‍ത്തലാക്കുകയായിരുന്നു. ആചാര അനുഷ്ഠാനങ്ങള്‍ മാറ്റുന്നതിനെതിരെ നിലകൊണ്ട് ദീപയെ സംബന്ധം എന്ന ആചാരത്തെക്കുറിച്ചുള്ള ചോദ്യം ഉപയോഗിച്ച് സ്വാമി സന്ദീപാനന്ദഗിരി കുഴക്കിക്കളഞ്ഞു. പ്രകോപിതയായ ദീപ സന്ദീപാനന്ദഗിരിയെ ഷിബു എന്ന് വരെ വിളിക്കുന്ന തലത്തിലേക്ക് സംവാദം വഴിമാറി.

താനും രാഹുല്‍ ഈശ്വറും വിവാഹം കഴിക്കുകയായിരുന്നു എന്നാണ് ദീപ പറഞ്ഞത്. എന്നാല്‍ ആചാരത്തെ മുറുകെ പിടിച്ചാല്‍ ബ്രാഹ്മണ പുരുഷന്റെ വിവാഹം നായര്‍ സ്ത്രീകളുമായി നടക്കില്ലെന്നും സംബന്ധം മാത്രമേ നടക്കുകയുള്ളൂവെന്നും സന്ദീപാനന്ദഗിരി വ്യക്തമാക്കിയതോയെയാണ് ദീപയുടെ കാറ്റുപോയത്. ഇത് സോ,്‌യല്‍ മീഡിയയും ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍.

Latest
Widgets Magazine