മുസ്ലീങ്ങള്‍ നിര്‍മ്മിക്കുന്ന കന്‍വര്‍ ഉപയോഗിക്കരുത്:വിദ്വേഷ പരാമര്‍ശവുമായി വി.എച്ച്.പി നേതാവ് സാധ്വി പ്രാചി

കൊച്ചി:മുസ്‌ലീങ്ങള്‍ക്കെതിരെ വിഷം വമിപ്പിച്ച് പ്രസംഗവുമായി വി.എച്ച്.പി നേതാവ് പ്രാചി. ഹരിദ്വാറില്‍ ശിവ ഭക്തര്‍ മുസ്‌ലീങ്ങളുണ്ടാക്കുന്ന കന്‍വറുകള്‍ ബഹിഷ്‌കരിക്കണമെന്നാണ് പ്രാചി പറഞ്ഞത്. ശിവന് സമര്‍പ്പിക്കാനായി ഗംഗയില്‍ നിന്നുള്ള ജലം ശേഖരിക്കാനായി മുളയും മണ്‍കലവും ചേര്‍ത്തുണ്ടാക്കുന്ന പാത്രമാണ് കന്‍വറുകള്‍.

 

ഹരിദ്വാറില്‍ ശിവഭക്തര്‍ക്കുവേണ്ടിയുള്ള കന്‍വറുകളില്‍ 99%വും നിര്‍മ്മിക്കുന്നത് മുസ്‌ലീങ്ങളാണ്.’ എന്നാണ് പ്രാചി പറഞ്ഞത്. മീററ്റിലെ ഭഗ്പത് ജില്ലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അവരെ ബഹിഷ്‌കരിക്കണം. ഇവിടെ നിന്നും പോകാന്‍ അവരോട് പറയണം. അങ്ങനെ വന്നാല്‍ എന്റെ രാജ്യത്തെ ഹിന്ദുക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കും.’ എന്നും അവര്‍ പറഞ്ഞു.

Top