വിനായക ചതുര്‍ഥിക്ക് ഗണേശ സന്നിധിയില്‍ അര്‍പ്പിച്ചത് മൂന്നു ലക്ഷം രൂപ വിലയുള്ള ഭീമന്‍ ലഡു

ഹൈദരാബാദ്: വിനായക ചതുര്‍ഥിക്ക് ഭീമന്‍ ഗണപതി വിഗ്രഹങ്ങള്‍ നിര്‍മിക്കുക പതിവാണ്. എന്നാല്‍ ഇത്തവണ ആന്ധ്രപ്രദേശിലുണ്ടാക്കിയിരിക്കുന്ന ഭീമന്‍ ലഡു കണ്ട് ഞെട്ടിയിരിക്കുകയാണ് പലരും. വിനായക ചതുര്‍ഥിയോടനുബന്ധിച്ച് ‘മഹാപ്രസാദ’മായി ഗണേശ സന്നിധിയില്‍ അര്‍പ്പിച്ചതാണ് ഈ ഭീമന്‍ ലഡു.

580 കിലോഗ്രാം തൂക്കം വരുന്ന ഈ ലഡു ഹൈദരാബാദിലെ ഫിലിംനഗര്‍ ക്ഷേത്രത്തിലെ ഗണേശവിഗ്രഹത്തിനു മുന്നില്‍ ദ്വാദശ മന്ത്രങ്ങളുമായി ഭക്തര്‍ സമര്‍പ്പിച്ചു. ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയില്‍ നിന്നുള്ള സുരുചി ഫുഡ്‌സ് ആണ് ഈ ഭീമന്‍ പ്രസാദം വിനായക സന്നിധിയില്‍ അര്‍പ്പിച്ചത്. മഹാപ്രസാദം എന്നാണ് ഈ ഭീമനു നല്‍കിയിരിക്കുന്ന പേര്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൈദരാബാദിലെ ഫിലിം നഗറില്‍ ബുധനാഴ്ച വൈകുന്നേരമാണ് ലഡു ഉണ്ടാക്കിയത്. ഖരീദാബാദിലെ ഗണേഷ മണ്ഡപത്തിലേക്കാണ് ലഡു എത്തിക്കുന്നത്. പൂജയ്ക്കു ശേഷം ലഡു വിശ്വാസികള്‍ക്ക് പ്രസാദമായി നല്‍കുകയും ചെയ്യും. 220 കിലോ പഞ്ചസാര, 145 കിലോഗ്രാം പശുവിന്‍ നെയ്, 175 കിലോഗ്രാം കടലമാവ് 25 കിലോഗ്രാം കശുവണ്ടിപ്പരിപ്പ്, 13 കിലോഗ്രാം ബദാം തുടങ്ങിയവ ഉപയോഗിച്ചാണ് ഈ ഭീമന്‍ ലഡുവിന്റെ നിര്‍മാണം

Top