സ്ത്രീകളുടെ അവകാശങ്ങൾ ഇസ്ലാമിക നിയമങ്ങളുടെ പരിധിയിൽ നിന്ന് മാത്രം; നിലപാട് വ്യക്തമാക്കി താലിബാൻ.അഫ്‌ഗാൻ അധികാരം ഏറ്റെടുത്തതായി വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ്

കാബൂൾ : ഇസ്ലാമിക നിയമങ്ങളുടെ പരിധിയ്‌ക്കുള്ളിൽ നിന്ന് മാത്രമേ അഫ്ഗാനിലെ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനാകൂവെന്ന് താലിബാൻ. അധികാരം പിടിച്ചെടുത്ത ശേഷം ആദ്യമായി കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ താലിബാൻ വക്താവ് സെയ്ബുള്ള മുജാഹിദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്ലാമിക നിയമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ സ്ത്രീകൾക്ക് സമൂഹത്തിൽ പ്രമുഖ സ്ഥാനം ലഭിക്കുമെന്നും മുജാഹിദ് പറഞ്ഞു.

വിദേശ രാജ്യങ്ങളുമായി സൗഹൃദമാണ് ആഗ്രഹിക്കുന്നത്. രാജ്യത്തിന് അകത്തും പുറത്തും ശത്രുക്കൾ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. അഫ്ഗാനിസ്താനിൽ മറ്റ് രാജ്യങ്ങൾക്കെതിരായ നീക്കങ്ങൾ നടക്കില്ലെന്ന് ഉറപ്പു പറയാം. അന്താരാഷ്‌ട്ര സമൂഹം തങ്ങളെ അംഗീകരിക്കണമെന്നും മുജാഹിദ് ആവശ്യപ്പെട്ടു.
കാബൂളിലെ വിദേശ രാജ്യങ്ങളുടെ എംബസികൾക്ക് സുരക്ഷ ഉറപ്പ് നൽകും. മറ്റ് പ്രദേശങ്ങൾ സ്വന്തമാക്കിയതിന് ശേഷം അധിനിവേശം നിർത്താനായിരുന്നു തീരുമാനം. പക്ഷെ മുൻ സർക്കാർ അശക്തരായതിനാൽ കാബൂളും ലഭിച്ചുവെന്നും മുജാഹിദ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചരിത്രപരമായ ഒരു ഘട്ടത്തിലാണ് ഇപ്പോൾ ഞങ്ങൾ ഉള്ളത്. ആർക്കും യാതൊരു അപായങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകുന്നു.മുൻ സൈനിക അംഗങ്ങൾക്കും വിദേശ സേനയിൽ പ്രവർത്തിച്ചവരും ഉൾപ്പെടെ ആർക്കെതിരേയും പ്രതികാര നടപടി ഉണ്ടാകില്ല. ആരുടേയും വീടുകൾ പരിശോധിക്കില്ല. അഫ്ഗാനിസ്ഥാൻ ഇനി സംഘർഷത്തിന്റെ യുദ്ധക്കളമല്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ശത്രുകൾ അവസാനിപ്പിക്കുകയാണ്. രാജ്യത്തിനകത്തോ പുറത്തോ ഞങ്ങള്‍ ശത്രുക്കളെ ആഗ്രഹിക്കുന്നില്ല.കാബൂളിൽ അരാജകത്വം കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി ഞങ്ങൾക്ക് കാബൂളിൽ പ്രവേശിക്കേണ്ടി വന്നു.

മത തത്വങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്. മറ്റ് രാജ്യങ്ങൾക്ക് വ്യത്യസ്ത സമീപനങ്ങളും നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട് … അഫ്ഗാനികൾക്ക് നമ്മുടെ മൂല്യങ്ങൾക്ക് അനുസൃതമായി സ്വന്തം നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിരിക്കാനുള്ള അവകാശമുണ്ട്.ശരീഅത്ത് അനുസരിച്ച് സ്ത്രീകളുടെ അവകാശങ്ങൾക്കായി ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.അവർ ഞങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും. സ്ത്രീകളോട് യാതൊരു തരത്തിലുള്ള വിവേചനവും കാണിക്കില്ലെന്ന് അന്താരാഷ്ട്ര സമൂഹത്തിന് ഉറപ്പ് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, താലിബാൻ വക്താവ് വ്യക്തമാക്കി.ചട്ടക്കൂടിൽ നിന്നുകൊണ്ട് സ്ത്രീകൾക്ക് ജോലി ചെയ്യാനും പഠിക്കാനുമുള്ള അവസരം നൽകും.

മാധ്യമ പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഒന്നും ഇസ്ലാമിക മൂല്യങ്ങൾക്ക് എതിരായിരിക്കരുത്.മാധ്യമങ്ങൾ ഞങ്ങളുടെ പോരായ്മകൾ ചൂണ്ടിക്കാട്ടണം. അപ്പോൾ നമ്മുക്ക് രാജ്യത്തെ മികച്ച രീതിയിൽ സേവിക്കാൻ സാധിക്കും. എന്നാൽ മാധ്യമങ്ങൾ ഞങ്ങൾക്കെതിരെ പ്രവർത്തിക്കരുത്.അവർ രാജ്യത്തിന്റെ ഐക്യത്തിനായി മാത്രമായിരിക്കണം പ്രവർത്തിക്കേണ്ടത്. സ്വകാര്യ മാധ്യമങ്ങൾക്ക് സ്വതന്ത്രമായി തന്നെ പ്രവർത്തിക്കാം.

രാജ്യത്തെ യുവാക്കൾ ഇവിടം വിട്ട് പോകരുതെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അവരാണ് ഈ രാജ്യത്തിന്റെ സ്വത്ത്. ആരും അവരുടെ വാതിലിൽ മുട്ടി അവർ ആർക്കുവേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന് അവരോട് ചോദിക്കാൻ പോകുന്നില്ല,അവർ സുരക്ഷിതരായിരിക്കും. ആരെയും ചോദ്യം ചെയ്യാനോ പിന്തുടരാനോ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ശക്തമായ സുരക്ഷയാണ് രാജ്യത്ത് നടപ്പാക്കുക.ആർക്കും ആരെയും തട്ടിക്കൊണ്ടുപോകാൻ കഴിയില്ല. ഒരു പരിണാമ പ്രക്രിയയാണ് രാജ്യത്ത് നടപ്പാക്കാൻ പോകുന്നത്. ഉടൻ തന്നെ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ കൈക്കൊളളുമെന്നും സബീനുള്ള മുജാഹിദ് വ്യക്തമാക്കി.

Top