‘വാടി എന്‍ കരീന ചോപ്ര’; വൈറലായി കാര്‍ത്തിയുടെ ചിത്രങ്ങള്‍

തമിഴ് നടന്‍ കാര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. പെണ്‍വേഷം ധരിച്ച നടന്‍ സന്താനത്തെ കെട്ടിപ്പിടിച്ച് ഇരിക്കുന്ന കാര്‍ത്തിയെയാണ് ചിത്രത്തില്‍ കാണുന്നത്. ത്രോബാക്ക് എന്ന ഹാഷ്ടാഗ് ഉള്ളതിനാല്‍ ചിത്രം പഴയതാണ് എന്ന് വ്യക്തമാണ്. ‘വാടി എന്‍ കരീന ചോപ്ര’ എന്ന ടൈറ്റിലോടു കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള ജോഡികളാണ് കാര്‍ത്തിയുടെയും സന്താനത്തിന്റെയും. ഇരുവരുടെയും കോമ്പോ ഉള്ള നിരവധി ചിത്രങ്ങള്‍ മുന്‍പ് വന്നിട്ടുണ്ടായിരുന്നു. അടുത്ത് തന്നെ ഇരുവരും ഒന്നിച്ച് പടം വരണം എന്നാണ് പ്രേക്ഷകര്‍ പലരും ഈ പോസ്റ്റിന് അടിയില്‍ പറയുന്നത്. പുതിയ ചിത്രത്തിനുള്ള സൂചനയാണോ ഈ ചിത്രം എന്ന ചോദ്യവും പ്രേക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top