തമിഴ്‌നാട്ടിൽ വ്യാപക റെയ്‌ഡ്‌; കണക്കിൽപ്പെടാത്ത 112 കോടി കണ്ടെടുത്തു

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ ആദായനികുതി വകുപ്പ് വ്യാപക റെയ്‌ഡ്‌ നടത്തുന്നു. ഡിഎംകെ നേതാക്കളുടെ ഉടമസ്ഥയിലുള്ള കോളേജുകളിൽ ആദായനികുതി വകുപ്പ് റെയ്‌ഡ്‌ നടത്തി.നാമക്കൽ പിഎസ്‌കെ കോളേജിൽ നടത്തിയ റെയ്‌ഡിൽ കണക്കിൽപ്പെടാത്ത 112 കോടി രൂപ കണ്ടെടുത്തു. ഇന്ന് രാവിലെ ആദായനികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ നാമക്കലിലെ അടഞ്ഞു കിടന്ന ഗോഡൗണിൽ നിന്ന് ഒന്നരകോടി രൂപ കണ്ടെത്തിയിരുന്നു. ഡിഎംകെ പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗൺ. ചെപ്പോക്കിലെ എംഎൽഎ ഹോസ്റ്റലിലും പരിശോധന നടത്തി. അണ്ണാ ഡിഎംകെ എംഎൽഎ ആർ.ബി ഉദയകുമാർ ഉൾപ്പെടെയുള്ളവരുടെ മുറികളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിവരികയാണ്.

Latest