അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പ്യൂണ്‍ അറസ്റ്റില്‍

ചേര്‍പ്പ്: പത്തുവയസുകാരിയെ പീഡിപ്പിച്ച സ്‌കൂളിലെ പ്യൂണിനെ പോലീസ് അറസ്റ്റ് ചെയ്തു. നടുമ്പാള്‍ സ്വദേശി മഠത്തിപ്പറമ്പില്‍ സന്ദീപി(36)നെയാണ് ചേര്‍പ്പ് പോലീസ് അറസ്റ്റു ചെയ്തത്. സ്‌കൂളിലെത്തിയ കുട്ടിയെ മിഠായി കൊടുക്കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവത്രെ. വീട്ടിലെത്തിയ കുട്ടി അമ്മയോടു വിവരം പറഞ്ഞതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടു. ശരീരാവയവങ്ങളില്‍ സ്പര്‍ശിച്ചുവെന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Top