വിദ്യാര്‍ത്ഥിനിയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട അധ്യാപികയെ അറസ്റ്റു ചെയ്തു

ന്യൂയോര്‍ക്ക്: ശിഷ്യയുമായി ലൈംഗീക ബന്ധം പുലര്‍ത്തിയ അധ്യാപികയ്ക്ക് കോടതി ജാമ്യം നല്‍കി. സ്വന്തം മകള്‍ അടക്കം 18 വയസ്സുളള ഒരു കുട്ടിയെയും കാണരുതെന്ന വ്യവസ്ഥയിലാണ് ജാമ്യം.

നോര്‍ത്ത് കരോലിനയിലെ കംബര്‍ലന്റ് കൗണ്ടി സ്‌കൂള്‍ അധ്യാപിക ലോറ ഗാരിഗസിനാണ് ഈ വ്യവസ്ഥകളോടെ ജാമ്യം ലഭിച്ചത്. ഫയറ്റ്‌വില സ്‌റ്റേറ്റ് യൂനിവഴ്‌സിറ്റി കാമ്പസിലാണ് ഈ സ്‌കൂള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌കൂളിലെ 17കാരിയായ വിദ്യാര്‍ത്ഥിനിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയ കേസിലാണ് ഇവര്‍ ഈയിടെ അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ കാലയളവില്‍ അധ്യാപിക ഈ വിദ്യാര്‍ത്ഥിനിയുമായി ബന്ധം പുലര്‍ത്തി എന്നാണ് കേസ്. ഇവര്‍ക്ക് ജാമ്യം അനുവദിച്ച കോടതി സ്വന്തം മകള്‍ അടക്കം 18 വയസ്സ് കഴിയാത്ത ആരെയും കാണരുതെന്ന് നിര്‍ദേശിച്ചു.

Top