നഗ്നചിത്രം കാട്ടി പതിനാറുകാരൻ വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍ !..

ന്യൂയോർക്ക് :പ്രായപൂർത്തി ആകാത്ത സ്വന്തം വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ !പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ നിര്‍ബന്ധിച്ച് ലൈംഗികചൂഷണത്തിനിരയാക്കിയ അധ്യാപികയാണ്  അറസ്റ്റിലായത്   ന്യൂ യോര്‍ക്കിലെ വാട്ടര്‍ലൂ ഹൈസ്‌കൂള്‍ സ്‌കൂളിലെ മുന്‍ ജിം ട്രെയിനറായ ലിന്‍ഡ്‌സെ ഹാല്‍സ്റ്റെഡിനെയാണ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. ഇതേ സ്‌കൂളിലെ വിദ്യാര്‍ഥിയെയാണ് ഇവര്‍ പീഡിപ്പിച്ചത്.

വാര്‍ട്ടര്‍ലൂ സ്‌കൂളില്‍ നിന്ന് മറ്റൊരു വിദ്യാലയത്തിലേക്ക് മാറിയ ശേഷമാണ് പതിനാറുകാരനായ വിദ്യാര്‍ഥിയെ ലിന്‍ഡ്‌സെ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി ശല്യപ്പെടുത്താന്‍ തുടങ്ങിയത്. സ്‌നാപ്ചാറ്റിലൂടെ തന്റെ നഗ്‌ന ദൃശ്യങ്ങള്‍ കുട്ടിക്ക് ആദ്യം അയച്ചു കൊടുത്തു. പിന്നീട് തനിക്ക് ഇതുപോലെ എന്തെങ്കിലും തിരിച്ച് അയക്കുന്നുണ്ടോയെന്നാണ് ലിന്‍ഡ്‌സെ ചോദിച്ചതെന്ന് കുട്ടിയുടെ മൊഴിയില്‍ പറയുന്നു.പിന്നീട് തന്റെ കാറില്‍ എത്തിയ ലിന്‍ഡ്‌സെ പിന്‍സീറ്റില്‍ വച്ച് നിര്‍ബന്ധിച്ച് കുട്ടിയെ ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാക്കുകയായിരുന്നു. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു കുട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീടും സ്‌നാപ്ചാറ്റിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും ശല്യം തുടര്‍ന്നതോടെ ലിന്‍ഡ്‌സെയെ ബ്ലോക്ക് ചെയ്യുകയായിരുന്നുവെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു. ഇതോടെയാണ് പരാതി നല്‍കിയത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ലിന്‍ഡ്‌സയെ അറസ്റ്റ് ചെയ്തത്.

Top