മിഠായി കൊടുത്ത് ഒമ്പതു വിദ്യാര്‍ഥിനികളെ അധ്യാപകന്‍ പീഡിപ്പിച്ചു

അറിവിന്‍റെ വെളിച്ചം പകര്‍ന്നു നല്‍കേണ്ട അദ്ധ്യാപകന്‍ ജീവിതത്തിന്‍റെ കരിനിഴലായി മാറിയ വാര്‍ത്തയാണ് കോഴിക്കോട് നടന്നത്. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ ഒമ്പതു കുട്ടികളെയാണ് അദ്ധ്യാപകന്‍ ലൈംഗീക പീഡനത്തിന് ഇരകളാക്കിയത്. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്താണ് സംഭവം.

ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ കെ കെ ജനാര്‍ദനനെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴിമല എല്‍പി സ്‌കൂളിലാണ് സംഭവം. ഒമ്പതു കുട്ടികളെയാണ് അധ്യാപകന്‍ പീഡിപ്പിച്ചത്. വ്യത്യസ്ത സമയങ്ങളിലായിട്ടായിരുന്നു പീഡനങ്ങള്‍. മിഠായി നല്‍കി വിളിപ്പിച്ച ശേഷമാണ് കുട്ടികളെ അധ്യാപകന്‍ പീഡിപ്പിച്ചിരുന്നതത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടികള്‍ വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചൈല്‍ഡ് ലൈനിലും സ്‌കൂള്‍ അധികൃതര്‍ക്കും പരാതി നല്‍കുകയായിരുന്നു. പല തവണയായി നടന്ന പീഡനങ്ങള്‍ ചില കുട്ടികള്‍ ആദ്യം പുറത്തുപറഞ്ഞിരുന്നില്ല.

പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കേസ് പോലീസിന് കൈമാറിയത്. പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Top