രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ഗർഭഛിദ്ര വിവാദം കോണ്‍ഗ്രസിനെ ഉള്ളുലച്ച് കലങ്ങിമറിയുന്നു.കോൺഗ്രസിന് ഭരണം കിട്ടാനുള്ള സാധ്യത കളഞ്ഞത് രാഹുലിന്റെ സ്ത്രീപീഡനം ?

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തെ ചുറ്റിപ്പറ്റിയ വിവാദം മാധ്യമങ്ങളില്‍ കെട്ടടങ്ങിയെങ്കിലും കോണ്‍ഗ്രസിനെ ഉള്ളുലച്ച് കലങ്ങിമറിയുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട ലൈംഗിക അപവാദം കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് സാധ്യതകളെ മാത്രമല്ല, പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളെ പോലും മാറ്റിമറിക്കുന്ന സ്ഥിതിയിലേക്ക് വളര്‍ന്നിരുന്നു. ആ സമവാക്ക്യങ്ങളിലെ പൊട്ടലും ചീറ്റലും ഇനിയും മാറിയട്ടില്ലെന്നുമാത്രമല്ല ഉറപ്പിച്ച ഭരണം ഈ കേസില്‍ പെട്ട് നഷ്ടപ്പെടുമെന്ന ഭീതിയിലുമാണ് നേതാക്കള്‍.

കഴിഞ്ഞ ദിവസം പാലക്കാടെ ശാസ്‌ത്രോസവ ഉദ്ഘാടന വേദിയില്‍ രാഹുല്‍ മാങ്കുട്ടത്തില്‍ എത്തിയതോടെ വേദി ബഹിഷക്കരിച്ച് ബിജെപി കൗണ്‍സിലര്‍ മടങ്ങിയിരുന്നു. രാഹുലിനെപോലെയുള്ള സ്ത്രീ പീഡകര്‍ക്കൊപ്പം വേദി പങ്കിടില്ലെന്ന പാര്‍ട്ടി നിലപാടിനൊപ്പമാണെന്നാണ് കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ പറഞ്ഞത്.
കോണ്‍ഗ്രസ് എങ്ങിനെ മുന്നേറിയാലും ഇടക്കുള്ള പാരയായി രാഹുല്‍ മാറുമെന്നതിന്റെ ചെറിയ സൂചനയാണ് പാലക്കാട് സംഭവിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൈബര്‍ ഇടത്തിലും വാര്‍ത്താ ചാനലുകളിലും കിട്ടിയ പരിലാളനകള്‍ ഏറ്റാണ് രാഹുല്‍ വളര്‍ന്നതും മറ്റുള്ളവരെ മറികടന്ന് മുന്നേറിയതും. രാഹുലിന്റെ സൈബര്‍ മുന്നേറ്റത്തെ ആദ്യം പിന്തുണച്ച കോണ്‍ഗ്രസിന് ഇപ്പോള്‍ അതേ സൈബര്‍ കൂട്ടം തന്നെയാണ് പാരയായത്. വളര്‍ത്തി വലുതാക്കാന്‍ കൂട്ടുനിന്ന പ്രതിപക്ഷ നേതാവിനിട്ട് തന്നെയായിരുന്നു ആദ്യ പണി. ഇതുണ്ടാക്കിയ ഡാമേജ് വിഡി സതീശന് പൊറുക്കാന്‍ കഴിയുന്നതല്ല. രാഹുല്‍ മാങ്കൂട്ടത്തെ പിന്തുണച്ചില്ല എന്ന ഒറ്റകാരണത്താലാണ് സംഘടിതമായ ആക്രമണത്തിന് സതീശന്‍ ഇരയായത്. പിന്നാലെ സതീശനെ തള്ളി ഷാഫിയും കൂട്ടരും മറുകണ്ടം ചാടിയതോടെ സതീശന്റെ പ്രതീക്ഷകളും തകര്‍ന്നു. ഇപ്പോള്‍ കോണ്‍ഗ്രസിനു തന്നെ തലവേദനയാവുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.

ലൈംഗീക അതിക്രമണ പരാതികളിലെ വാര്‍ത്തകളില്‍ നിന്ന് മാധ്യമങ്ങള്‍ മാറിയതോടെ വീണ്ടും പൊതുരംഗത്തും സോഷ്യല്‍ മീഡിയയിലും സജീവമായിരിക്കുകയാണ് രാഹുല്‍. തല്‍ക്കാലം സിപിഎം ഇക്കാര്യത്തില്‍ നിശബ്ദമാണെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ രാഹുല്‍ വിഷയം വന്‍ ബോംബായി മാറുമെന്നാണ് സൂചനകള്‍. രാഹുലിനെതിരെ ഗുരുതരമായ പരാതികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉന്നയിച്ച യുവതികള്‍ ആരും പരസ്യമായി രംഗത്തെത്തിയട്ടില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് ആകുന്നതോടെ പലരും പരാതിയുമായി രംഗത്തെത്തും. ഇത് കോണ്‍ഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കും. പിണറായി സര്‍ക്കാരിനെതിരായ പ്രചരണത്തിന്റെ മുനയൊടിക്കുന്ന തരത്തിലായിരിക്കും ഈ കേസ് മാധ്യമങ്ങള്‍ ഏറ്റെടുക്കുക.

രാഹുലിനെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചെങ്കിലും ഇതിലും വലിയ കടുത്ത നടപടികള്‍ വേണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം നടപ്പായില്ല. അന്ന് അവര്‍ ഉന്നയിച്ച ആശങ്കകളാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ വേട്ടയാടുന്നത്.

എ ഐസിസിക്ക് തന്നെ മാങ്കുട്ടത്തിനെതിരെ ലഭിച്ചത് 9 പരാതികളായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ വീട്ടുകാര്‍ വരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ ഇതുവരെ ഒരു നേതാവും ഇത്രയും ഗുരുതരമായ ആരോപണത്തില്‍ പെട്ടിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും മത്സരത്തിനിറങ്ങിയാല്‍ അത് കോണ്‍ഗ്രസ് ചിന്തിക്കുന്നതിനപ്പുറമാകും വിവാദങ്ങളുണ്ടാവുക. ഇതേ അവസ്ഥ തന്നെയായിരിക്കും ഷാഫിയും രംഗത്തിറങ്ങിയാല്‍ ഉണ്ടാവുക എന്നതാണ് കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നത്.

സര്‍ക്കാരിനെതിരായ പ്രതിഷേധം വോട്ടായിമാറുമെന്ന കണക്കൂട്ടലിലായിരുന്നു ഇതുവരെ കോണ്‍ഗ്രസും യുഡിഎഫും എന്നാല്‍ രാഹുല്‍ വിവാദമുണ്ടാക്കിയ കോളിളക്കം വോട്ട് പ്രതീക്ഷകള്‍ക്ക് തന്നെ മങ്ങലേറ്റിരിക്കുകയാണ്. സ്ത്രീ വോട്ടര്‍മാരും യുവ വോട്ടര്‍മാരും രാഹുല്‍ വിവാദത്തില്‍ കോണ്‍ഗ്രസിനെ തള്ളിപറഞ്ഞതും തിരിച്ചടിയായി. മൂന്നാം തുടര്‍ഭരണത്തിന് ഇടതുമുന്നണി എല്ലാ സാധ്യതകളും ഉപയോഗിച്ച് പ്രചരണം തുടരുന്നതിനിടെ വീണ്ടും ഭരണത്തിലെത്താമെന്ന കോണ്‍ഗ്രസ് മോഹത്തിനാണ് രാഹുല്‍ വിവാദം അന്ത്യം കുറിച്ചത്.

Top