ഷാഫി പറമ്പില്‍ പക്ഷത്തിന് വന്‍ തിരിച്ചടി! ലൈംഗിക ആരോപണങ്ങൾ ,രാഹുലിനെ ഒഴിവാക്കി കോൺഗ്രസ്; പ്രൊഫഷണൽ കോൺഗ്രസ് മീറ്റിൽ രാഹുലിന് ക്ഷണമില്ല

പാലക്കാട്: പാലക്കാട് നടക്കുന്ന പ്രൊഫഷണൽ കോൺഗ്രസ് മീറ്റിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ക്ഷണമില്ല. രാഹുലിൽ മാങ്കൂട്ടത്തിലിനെ പ്രൊഫഷണൽ കോൺഗ്രസ് മീറ്റിൽ നിന്ന് ഒഴിവാക്കിയിരിക്കയാണ് . ലൈംഗിക ആരോപണങ്ങൾ നേരിടുന്നതിനെ തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് താൽക്കാലികമായി മാറ്റിനിർത്തിയത്. പാലക്കാട് നടക്കുന്ന പ്രൊഫഷണൽ കോൺഗ്രസ് മീറ്റിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ല. വി കെ ശ്രീകണ്ഠൻ എം പി, ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ തുടങ്ങിയവരാണ് ഞായറാഴ്ച നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്.

ഇതോടെ ഷാഫി പറമ്പില്‍ പക്ഷത്തിന് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഞായറാഴ്ചയാണ് പരിപാടി പാലക്കാട് നടക്കുന്നത്. എന്നാല്‍ ശനിയാഴ്ച രാഹുല്‍ പാലക്കാട് എത്തുമെന്ന് സൂചനയുണ്ട്. രാഹുല്‍ മണ്ഡലത്തില്‍ സജീവമാക്കാന്‍ ശ്രമിക്കുമ്പോഴാണ് കോണ്‍ഗ്രസിന്റെ ഒഴിവാക്കല്‍. വി കെ ശ്രീകണ്ഠന്‍ എംപി, ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top