സൗഹൃദത്തിൽ നിന്ന് പിന്മാറിയതിന്റെ പക; മൂന്നാറിൽ വിദ്യാർഥിനിയെ വെട്ടിയ യുവാവ് പിടിയിൽ, ഒളിച്ചിരുന്നത് പള്ളിക്ക് സമീപം, പുറത്തിറങ്ങിയത് തണുപ്പ് കൂടിയപ്പോൾ

മൂന്നാർ: വിദ്യാർത്ഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞ അയൽവാസിയായ യുവാവ് പിടിയിൽ. ആൽബിനാ(24) ണ് അറസ്റ്റിലായത്.

ആക്രമണത്തിനിടെ പ്രതിയുടെ കൈക്കും പരിക്കേറ്റിരുന്നു. പഴയ മൂന്നാറിലെ സി.എസ്.ഐ. പള്ളിക്ക് സമീപം ഒളിച്ചിരുന്ന ഇയാൾ തണുപ്പ് സഹിക്കാതെ പുറത്തിറങ്ങുകയും ഗാർഡ് കണ്ടതിനെത്തുടർന്നു പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവാവുമായി സൗഹൃദത്തിലായിരുന്നെന്നും സ്വഭാവ ദൂഷ്യത്തെത്തുടർന്ന് പിന്മാറുകയായിരുന്നെന്നുമാണ് പെൺകുട്ടിയുടെ മൊഴി.

മൂന്നാറിൽ ഒന്നാം വർഷ ടി.ടി.സി. വിദ്യാർത്ഥിനിയായ പ്രിൻസിക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് നടന്നു വരവെ യുവാവ് ആക്രമിക്കുകയായിരുന്നു.

കഴുത്തിനു മുകളിൽ ഇടതു ചെവിയിലും കവിളിലുമാണ് വെട്ടേറ്റത്. പാലക്കാടാണ് പെൺകുട്ടിയുടെ സ്വദേശം. പ്രതി ആൽബിൻ അയൽവാസിയാണ്. ടാറ്റാ ടീ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് പെൺകുട്ടി.

Top