കണ്ണൂർ : നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് പള്ളിയിൽ മോഷണം നടത്തിയ പ്രതികളെ വ്യക്തമായി അറിവായിട്ടും അറസ്റ്റു ചെയ്യാതെ കുടിയാന്മല പോലീസിന്റെ നീക്കത്തിൽ പ്രതിക്ഷേധം കനക്കുകയാണ് . പ്രതികളെ തെളിവ് സഹിതം മനസ്സിലായിട്ടും അറസ്റ്റു ചെയ്യാതെ നിഷ്ക്രിയമായിരിക്കുകയാണ് കുടിയാന്മല പോലീസ്. പ്രതികളുമായി നിരന്തരമായി ചങ്ങാത്ത ബന്ധമുള്ളതിനാൽ ആണ് പോലീസ് നിഷ്ക്രിയമെന്നാണ് പൊതുജനം ആരോപിക്കുന്നത് .പ്രതിയെ രക്ഷിച്ചെടുക്കാനുള്ള തരത്തിൽ കേസ് ഡയറികൾ തയ്യാറാക്കുന്നു എന്നാണ് പൊതുജനത്തിന്റയും വിശ്വാസികളുടെയും ആരോപണം . പോലീസ് നിഷ്ക്രിയത്തിനും അനാസ്ഥക്കും പ്രതികളെ സംരക്ഷിക്കുന്ന നിലപാടുകൾക്കും എതിരായി ഇടവക ജനവും വിശ്വാസികളും പൊതുസമൂഹവും രംഗത്ത് വന്നിരിക്കുകയാണ് .
പ്രതികളെ സംരക്ഷിക്കുന്ന നടപടിക്ക് എതിരെ ഇന്ന് പ്രതിക്ഷേധ യോഗം നെല്ലിക്കുറ്റിയിൽ നടക്കുകയാണ്. മോഷണ കേസിലെ പ്രതി നെല്ലിക്കുറ്റിക്കാരൻ അനീഷ് പുളിക്കൽ ആണെന്ന് ഇന്നത്തെ പ്രസംഗത്തിൽ നെല്ലിക്കുറ്റി ഇടവക പള്ളി വികാരി റവ .ഫാ മാത്യു ഓലിക്കൽ വ്യക്തമാക്കിയിരുന്നു.
നെല്ലിക്കുറ്റിയിലെ പഴയ പള്ളി പൊളിച്ച് മാറ്റി പുതിയ പള്ളി പണിയുന്നതിനിടയിൽ അഴിച്ചു സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള 50,000 ൽ അധികം മൂല്യമുള്ള വസ്തുക്കൾ ആയിരുന്നു മോഷണം പോയിരുന്നത് . പ്രതികൾ വരുന്നതും , വാഹനങ്ങളും കൊണ്ടുപോകുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട് .ദൃക്‌സാക്ഷികൾ തെളിവ് കൊടുത്തിട്ടുണ്ട് . കുടിയാന്മല പോലീസ് പ്രതികളെ സംരക്ഷിക്കുന്നു എന്ന തിരിച്ചറിവിൽ ജില്ലാ പോലീസ് മേധാവിക്ക് ഇടവക നേതൃത്വം പരാതി കൊടുത്തു . സ്‌പെഷ്യൽ സ്വാഡ് / പോലീസ് ഡോഗ് സ്വാഡ് എന്നിവ വന്നു അന്വോഷണം നടത്തി തെളിവ് എടുത്ത് കുടിയാന്മല പോലീസിനെ അറിയിച്ചിട്ടും പോലീസ് ങ്ങാപാറ നയം സ്വീകരിച്ചിരിക്കയാണ് .
പ്രതികൾ എന്ന് ആരോപിക്കപ്പെടുന്നവരുമായി വലിയ ചങ്ങാത്ത ബന്ധമുള്ള കുടിയാന്മല പോലീസ് നിഷ്ക്രിയമെന്നാണ് ഇടവക ജനത്തിന്റെയും പൊതുജനത്തിന്റെയും ആരോപണം . ഭരിക്കുന്ന പാർട്ടിയുടെ പ്രാദേശിക നേതാക്കളെ ബന്ധപ്പെട്ടിട്ടും പോലീസ് നിഷ്‌ക്രിയത്വം തുടരുകയാണ് . പ്രതികൾ ആരാണെന്നു പൊലീസിന് വ്യക്തമായ തെളിവുകൾ കിട്ടിയിട്ടും ” ചങ്ങാത്ത അവിഹിത കൂട്ടുകെട്ടിൽ കുടിയാന്മല പോലീസ് നിഷ്ക്രിയമാണ് .
ഏരുവേശി പഞ്ചായത്തും നെല്ലിക്കുറ്റി വാർഡും ഭരിക്കുന്നത് കോൺഗ്രസ് ആണ് .ഇരിക്കൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎ കോൺഗ്രസ് ആണ് .പള്ളിയുടെ -വിശ്വാസികളുടെ കാര്യം വരുമ്പോൾ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് എംഎൽഎ യും പഞ്ചായത്തും വാർഡ് നേതാക്കളും എടുക്കുന്ന സമീപനം എന്നാണ് പ്രദേശവാസികളുടെ ആരോപണം . ഒരു പള്ളിക്ക് നേരെ നടന്ന ഇത്രയും ക്രൂരമായ ചെയ്തികൾ ഉണ്ടായിട്ടും പഞ്ചായത്ത് നേതൃത്വവും എംഎൽഎ യും നിഷ്ക്രിയം എന്നാണ് ആരോപണം.
ഇടവക ഗ്രുപ്പിൽ പള്ളി നേതൃത്വം ഇട്ട പ്രസക്തമായ കാര്യങ്ങൾ :
” നെല്ലിക്കുറ്റിയിലെ പഴയ പള്ളി പൊളിച്ചു മാറ്റുന്ന പണികൾ നടന്നുകൊണ്ടിരുന്നപ്പോൾ 16-02-26 തിങ്കൾ രാത്രിയിൽ, പള്ളിമുറ്റത്തും പഴയ പള്ളിമുറിയുടെ നിലനിർത്തിയിരിക്കുന്ന മുറിയിലും ഉണ്ടായിരുന്ന നിരവധി സാധനങ്ങൾ മോഷണം പോയിരുന്നു… ഗ്യാസ് കുറ്റി, സ്റ്റവ്വ്, ഇൻഡക്ഷൻ കുക്കർ. അലുമിനിയം കുടം, ചെരുവം നിരവധി പാത്രങ്ങൾ. അലൂമിനിയം ഡിഷുകൾ. പെഡസ്ട്രൽ ഫാൻ. സിലിങ് ഫാനുകൾ, 2 കന്നസ് ഡീസൽ, 2 ചാക്ക് കോപ്പർ വയർ, 3 കോളാമ്പി മൈക്ക്, 2 പാറ പൊട്ടിക്കുന്ന കമ്പികൾ.. ഓടിന്റെ തിരിക്കാലുകൾ, തബലയുടെ ഓടിന്റെ കുടം, ഷട്ടർ റോൾ … മറ്റ് സാധനങ്ങൾ… ഈ വിവരങ്ങൾ അറിഞ്ഞപ്പോൾ താഴെ പള്ളിയിലെ cc tv ക്യാമറയിൽ ആ രാത്രിയിൽ അസമയത്തു ഒരു ഓട്ടോയും മറ്റേതോ വാഹനവും പല പ്രാവശ്യം പോയി വരുന്നതായി കാണുകയുണ്ടായി.. ഈ കാര്യങ്ങൾ പോലീസിൽ പരാതിയായി നൽകുകയും ചെയ്തിട്ടുണ്ട്… ഇങ്ങനെയിരിക്കെ ഈ രാത്രിയിൽ ഇതിൽ കുറെ സാധനങ്ങൾ പഴയ പള്ളി മുറിയിലും പരിസരത്തും തിരികെ കൊണ്ടു വന്നു വെച്ചതായി കാണുന്നു….
ഇന്നത്തെ പ്രതിക്ഷേധ യോഗത്തിന്റെ പ്രസക്ത ഭാഗം :
പ്രിയമുള്ളവരേ…
നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് പള്ളിയുടെ പഴയ പള്ളി പരിസരത്ത് 16/2/26 11.30 pm നും 17/2/26 01.15am നും ഇടയിൽ ഉണ്ടായ മോഷണത്തിലും തുടർന്നുള്ള സംഭവങ്ങളിലും പ്രതിഷേധം അറിയിക്കാനും കാര്യങ്ങൾ വിശദമാക്കാനുമായി പള്ളിയുടെയും AKCC ചെമ്പേരി ഫോറോനയുടെയും ആഭിമുഖ്യത്തിൽ ഒരു വിശദീകരണ പ്രതിഷേധ യോഗം 01-03-2026 (ഞായർ ) വൈകുന്നേരം 5.30 ന് നെല്ലിക്കുറ്റി ടൗണിലെ കുരിശുപള്ളി കവലയിൽ ചേരുന്നു… ഇടവക സമൂഹത്തിന്റെ ഈ ഒത്തുചേരലിൽ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു…














