പാര്‍ട്ടി പുനസംഘടന തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പു വേണമെന്നും കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളില്ലെന്നും വി.എം സുധീരന്‍

ന്യൂഡല്‍ഹി: പാര്‍ട്ടി പുനസംഘടന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്‍പു വേണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടാണ് സുധീരന്‍ ആവശ്യം ഉന്നയിച്ചത്. സോണിയ ഗാന്ധി ഈ നിര്‍ദേശത്തെ എതിര്‍ത്തില്ലെന്നുമാണ് രിപ്പോര്‍ട്ട്.അതേസമയം കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളില്ലെന്ന്‌ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. പ്രശ്നങ്ങളുണ്ടെങ്കില്‍ സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്ത്‌ പരിഹരിക്കുമെന്നും സുധീരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. കോണ്‍ഗ്രസ് സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ച് കാണിക്കേണ്ടതില്ല. തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ് ഇപ്പോഴത്തെ പ്രശ്നമെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും സുധീരന്‍ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സജ്ജമാണ്. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായാണ് പാര്‍ട്ടി മുന്നോട്ട് പോവുന്നത്. വി.ഡി സതീശനും വേണുഗോപാലും ഉള്‍പെടുന്ന കമ്മറ്റി തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള മാര്‍ഗരേഖ തയാറാക്കിയിട്ടുണ്ട്. ജില്ലാതല തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കും. ജില്ലാതല സമ്മേളനങ്ങള്‍ ഒക്ടോബര്‍ 10നകം പൂര്‍ത്തിയാക്കും. ഇക്കാര്യങ്ങളാണ് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിച്ചതെന്നും സുധീരന്‍ പറഞ്ഞു.
പുനസംഘടന തെരഞ്ഞെടുപ്പിനു ശേഷം മതിയെന്ന എ,ഐ ഗ്രൂപ്പുകളുടെ നിലപാട് തള്ളിയാണ് സുധീരന്‍ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷയെ അറിയിച്ചത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായുള്ള പാര്‍ട്ടിയുടെ ഒരുക്കങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷയെ ധരിപ്പിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുനസംഘടന അടക്കമുള്ള വിഷയങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായി ചര്‍ച്ച ചെയ്തു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളോട് പറയുന്നത് ശരിയല്ല. സര്‍ക്കാര്‍ പാര്‍ട്ടി ഏകോപനം വേണ്ട രീതിയിലല്ലെന്ന് കരുതുന്നില്ലെന്നും പോരായ്മകള്‍ ഉണ്‌ടെങ്കില്‍ തിരുത്തി മുന്നോട്ട് പോകുമെന്നും സുധീരന്‍ വ്യക്തമാക്കി. ജേക്കബ് തോമസ് വിഷയത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ല. ഇക്കാരണത്താല്‍ തന്നെ മുഖ്യമന്ത്രിയുമായി ഭിന്നതയെന്ന് പറയാനാകില്ലെന്നും സുധീരന്‍ പറഞ്ഞു. കെപിസിസിയില്‍ പ്രശ്നങ്ങളൊന്നുമില്ല. പ്രശ്നങ്ങളുണ്ടെങ്കില്‍ കേരളത്തിലെ നേതൃത്വം ചര്‍ച്ച ചെയ്ത് പരിഹരിക്കും. പ്രശ്നങ്ങളെ പെരുപ്പിച്ച്‌ കാണിക്കേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ് ഇപ്പോഴത്തെ പ്രധാന കാര്യം. പാര്‍ട്ടിയും സര്‍ക്കാരും എല്ലാ കാര്യത്തിലും ഒന്നിച്ച്‌ പോകുമെന്നും സുധീരന്‍ പറഞ്ഞു.
അതേസമയം, സംസ്ഥാന കോണ്‍ഗ്രസിലെ സംഭവങ്ങള്‍ ഹൈകമാന്‍ഡിനെ ധരിപ്പിക്കാന്‍ കൂടിയാണ് സുധീരന്‍ ഡല്‍ഹിയിലത്തെിയത്. സുധീരന്‍െറ നിലപാടിലുള്ള വിയോജിപ്പ് പരോക്ഷമായി സൂചിപ്പിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞദിവസം രംഗത്തത്തെിയിരുന്നു. ഡല്‍ഹിയിലത്തെിയ സുധീരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ എ.കെ ആന്‍റണിയുമായും കൂടിക്കാഴ്ച നടത്തി

Top