ഇറാനില്‍ യുദ്ധ വിമാനം സ്‌കൂള്‍ വളപ്പില്‍ തകര്‍ന്നു വീണു; മൂന്ന് മരണം

ടെഹ്റാന്‍: ഇറാനില്‍ സ്‌കൂള്‍ പരിസരത്ത് യുദ്ധ വിമാനം തകര്‍ന്ന് വീണ് മൂന്നു മരണം. ഇറാന്‍ വ്യോമസേനയുടെ എഫ്-5 ഫൈറ്റര്‍ വിമാനമാണ് പരിശീലനപ്പറക്കലിനിടെ തബ്രീസ് നഗരത്തിനു സമീപം തകര്‍ന്നു വീണത്.

വിമാനത്തിലുണ്ടായിരുന്ന രണ്ടു പേരും പ്രദേശവാസിയുമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. സ്‌കൂളിന്റെ മതിലിലേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ അടച്ചിരുന്നതിനാല്‍ വന്‍ ദുരന്തമൊഴിവായെന്ന് അധികൃതര്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top