കയ്യും കാലും ബന്ധിച്ച് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍; മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് കുളിമുറി നിര്‍മിക്കാന്‍ നീക്കം; തൂവ്വൂരിലേത് ‘ദൃശ്യം മോഡല്‍’ കൊലയെന്ന് പോലീസ്; മാലിന്യക്കുഴിയില്‍ നിന്ന് സുജിതയുടെ മൃതദേഹം പുറത്തെടുത്തു

മലപ്പുറം: തുവ്വൂരില്‍ സുജിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കരുവാരകുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്ത വിഷ്ണുവിന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയത് സുജിതയുടെ മൃതദേഹമാണെന്ന് മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് സുജിത് ദാസ് വ്യക്തമാക്കി.പ്രതി വിഷ്ണുവിന്റെ വീട്ടുവളപ്പിലെ മാലിന്യക്കുഴിയില്‍ നിന്നാണ് ഫോറന്‍സിക് സംഘത്തിന്റെ നേതൃത്വത്തില്‍ മൃതദേഹം പുറത്തേക്കെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റും.

കയ്യും കാലും ബന്ധിച്ച് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് സുജിതയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടിട്ട് 10 ദിവസം പിന്നിട്ടതിനാല്‍ മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്ത വിഷ്ണുവും സഹോദരന്‍മാരായ വൈശാഖ്, വിവേക് എന്നിവരും ഇവരുടെ സുഹൃത്ത് ഷഹദും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് എസ്പി അറിയിച്ചു. വിഷ്ണുവിന്റെ പിതാവിനും കൊലപാതകത്തേക്കുറിച്ച് അറിവുണ്ടായിരുന്നു. ദൃശ്യം സിനിമ മാതൃകയില്‍ കൊലപാതകം ഒളിപ്പിക്കാനാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് ബാത്‌റൂം നിര്‍മിക്കാന്‍ നീക്കം നടത്തിയതെന്നും എസ്പി വിശദീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top