പാലക്കാട്: അഡ്വക്കറ്റ് ഹരീഷ് വാസുദേവനെതിരെ മുൻ ഡിജിപിയും ബിജെപി നേതാവുമായ ടിപി സെൻകുമാർ രംഗത്ത് . ഹരീഷ് വാസുദേവനെ പാകിസ്താനിലേക്ക് അയയ്ക്കണമെന്നാണ് ടിപി സെൻകുമാറിന്റെ പ്രകോപനപരമായ പ്രസംഗം. പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ കുറ്റപ്പെടുത്തിയ സെൻകുമാർ ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ളതാണ് പ്രതിഷേധമെന്നും ആരോപിച്ചു.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
“മതന്യൂനപക്ഷങ്ങളുടെ വോട്ട് എൽഡിഎഫിനോ യുഡിഎഫിനോ എന്ന മത്സരമാണ് നടക്കുന്നത്. പൌരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന അഭിഭാഷകരെ പാകിസ്താനിലേക്ക്. ഹരീഷ് വാസുദേവനൊക്കെ അങ്ങനെ വിടേണ്ടവരാണ്” ഇതായിരുന്നു ടിപി സെൻകുമാറിന്റെ പ്രസംഗം.
പൗരത്വ നിയമം പ്രാബല്യത്തിൽ വരുന്നതിനെ ഇന്ത്യയിലെ പൗരന്‍മാര്‍ ഭയക്കേണ്ടതില്ലെന്നും നിയമത്തില്‍ തുറന്ന ചര്‍ക്ക് തയ്യാറാണെന്നും കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. ഗവർണറുമായി തുറന്ന ചര്‍ച്ചക്ക് തയ്യാറാണെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ നേരത്തെ തന്നെ നിലപാടും വ്യക്തമാക്കിയിരുന്നു. പൌരത്വ നിയമ ഭേദഗതിയെ ആദ്യം മുതൽ എതിർത്ത സംസ്ഥാന സർക്കാർ ആദ്യം പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെ പ്രസ്തുുത നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ച് സ്യൂട്ട് ഹർജി നൽകിയിരുന്നു. നിയമം റദ്ദാക്കണമെന്നാണ് ഹർജിയിൽ സംസ്ഥാന സർക്കാർ ഉന്നയിച്ചിട്ടുള്ള ആവശ്യം.
പൌരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്. പൌരത്വ നിയമഭേദഗതിക്കെതിരെ ആദ്യം പ്രമേയം പാസാക്കിയ സംസ്ഥാനമെന്ന പോലെ തന്നെ നിയമഭേദഗതിക്കെതിരെ ആദ്യം കോടതിയെ സമീപിക്കുന്ന സംസ്ഥാനവും കേരളമാണ്. പൌരത്വ നിയമഭേഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസാക്കിയ മുഖ്യമന്ത്രി നിയമം ഭരണഘടാന വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ളതാണ് പ്രമേയം. പ്രസ്തുുത നിയമം മത വിവേചനത്തിന് ഇടയാക്കുമെന്നും പ്രമേയത്തിൽ പറഞ്ഞിരുന്നു. നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പിന്തുണ തേടിക്കൊണ്ട് കേരള മുഖ്യമന്ത്രി 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയയ്ക്കകയും ചെയ്തിരുന്നു.