ത്രിപുരയിൽ ബിജെപി 41, സിപിഎം 17;ഇനി കേരളം മാത്രം. കാവിച്ചുഴലിയിൽ തകർന്ന് ‌‘ചെങ്കോട്ട’

ത്രിപുര :രാജ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അദ്ഭുതങ്ങൾ ആവർത്തിച്ച് ബിജെപി. കാൽ നൂറ്റാണ്ടോളം ‘ചെങ്കോട്ട’യായി ഇടതുപക്ഷം കാത്തുപോന്ന ത്രിപുര ബിജെപി പിടിച്ചെടുത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പു വരെ ഒരു സീറ്റു പോലുമില്ലാതിരുന്ന, പ്രതിപക്ഷം പോലുമല്ലാതിരുന്ന ബിജെപിയാണ് നാൽപത്തി ഒന്ന് സീറ്റു പിടിച്ചെടുത്ത് അധികാരത്തിൽ എത്തുന്നത് . മുഖ്യമന്ത്രി മണിക് സർക്കാരിന്റെയും സിപിഎമ്മിന്റെയും പ്രഭാവം ത്രിപുരയിലെ ജനം ഇക്കുറി കണക്കിലെടുത്തില്ല എന്നാണു തിരഞ്ഞെടുപ്പു ഫലം കാണിക്കുന്നത്.

ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ നാലു മണിക്കൂർ തികയുമ്പോൾ കാവിച്ചുഴലിയായി സിപിഎമ്മിന്റെ സ്ഥിരം മണ്ഡലങ്ങൾക്കു മേൽ വീശുകയാണ് ബിജെപി. ചരിത്രത്തിലാദ്യമായി സിപിഎമ്മും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയ ത്രിപുരയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ട 31 സീറ്റും പിന്നിട്ടാണു ബിജെപിയുടെ കുതിപ്പ്. രാജ്യത്തിന്റെയാകെ ശ്രദ്ധയാകർഷിച്ച ത്രിപുരയിൽ ആദ്യമിനിറ്റു മുതലേ സിപിഎമ്മിനെ വിറപ്പിച്ചാണു ബിജെപി മുന്നേറ്റം. ലീഡ് മാറിമറിയുന്ന സംസ്ഥാനത്ത് 28 ൽ നിന്നു 17 സീറ്റിലേക്ക് ഇടതുപക്ഷത്തിന്റെ സീറ്റുകൾ കൂപ്പുകുത്തുന്ന കാഴ്ചയാണുളളത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ ഏതാനും സീറ്റിൽ സാന്നിധ്യമറിയിച്ച കോൺഗ്രസ് വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് അടുത്തതോടെ ‘സംപൂജ്യ’രായി.

മേഘാലയ, നാഗാലാൻഡ്: ആര് ഭരിക്കും ?

നാഗാലാൻഡിലും ബിജെപി തരംഗം ആഞ്ഞടിക്കുകയാണ്. 32 സീറ്റിൽ ബിജെപി സഖ്യത്തിന്റെ മുന്നേറ്റമാണ്. കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണു വേണ്ടതെന്നിരിക്കെ നാഗാലാൻഡിൽ ബിജെപി–എൻഡിപിപി സഖ്യം ഭരണം പിടിക്കുമെന്ന് ഏതാണ്ടുറപ്പായി. എൻപിഎഫിന്റെ ലീഡ് 29 ൽ നിന്നു 24 സീറ്റിലേക്കു താഴ്ന്നു. ഒരു സീറ്റിൽ ലീഡുണ്ടായിരുന്ന കോൺഗ്രസ് ഒടുവിലത്തെ ഫലസൂചനകളിൽ ‘അപ്രത്യക്ഷരായി’. മറ്റുള്ളവർ – 4. കഴിഞ്ഞതവണ ബിജെപി ഒന്നും എൻപിഎഫ് 38 സീറ്റുമാണു നേടിയത്.</p>

മേഘാലയയിൽ അതിനിടെ എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റി. ബിജെപിയുടെ മുന്നേറ്റമാണു പ്രവചിച്ചിരുന്നതെങ്കിലും കോൺഗ്രസ് ലീഡ് നിലനിർത്തി. ശക്തമായ ലീഡിൽ തുടക്കത്തിൽ മുന്നേറിയ ബിജെപിയെ കോൺഗ്രസ് പിന്നിലാക്കി. 28 സീറ്റിൽ ലീഡ് നേടി കോൺഗ്രസ് കളത്തിലേക്കു തിരിച്ചെത്തി. എൻപിപി 16 ൽനിന്നു 14 സീറ്റുകളിലേക്കു താഴ്ന്നു. ബിജെപി ലീഡ് ആറിൽ നിന്ന് ഏഴാക്കി ഉയർത്തി. മറ്റുള്ളവർ–10. കഴിഞ്ഞതവണ ഇവിടെ ബിജെപിക്കു സാന്നിധ്യമില്ലായിരുന്നു.

ത്രിപുര – കഥ ഇതു വരെ

രാജ്യത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാനത്ത് ഇടതുപക്ഷവും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടിയത്. സംസ്ഥാനത്ത് 59 സീറ്റുകളിലായിരുന്നു തിരഞ്ഞെടുപ്പ്. ഇടതുപക്ഷത്ത് സിപിഎം–56 സീറ്റിലും സിപിഐ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് എന്നിവ ഓരോ സീറ്റിലും മൽസരിച്ചു. ബിജെപി 50 സീറ്റിലും ഐപിഎഫ്ടി ഒൻപതു സീറ്റിലും. ആരുമായും സഖ്യമില്ലാത്ത കോൺഗ്രസ് 59 സീറ്റിൽ.തൃണമൂൽ കോൺഗ്രസ് 24 സീറ്റിൽ.

തുച്ഛമായ ശമ്പളം വാങ്ങുന്ന, ദരിദ്രനായ, അഴിമതിയില്ലാത്ത മുഖ്യമന്ത്രിയായ മണിക് സർക്കാരായിരുന്നു സംസ്ഥാനത്ത് പാർട്ടിയുടെ മുഖം. രാജ്യത്തൊട്ടാകെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ത്രിപുരയും മണിക്സർക്കാരും സിപിഎമ്മിന് വിഷയമായി. 1972 ൽ മേഘാലയയ്ക്കും മണിപ്പൂരിനുമൊപ്പമാണ് ത്രിപുര സംസ്ഥാനം രൂപീകൃതമായത്. 1987 ൽ സിപിഎം അധികാരത്തിലെത്തി. 1988–1993 കാലഘട്ടത്തിലൊഴികെ സംസ്ഥാനം ഭരിച്ചത് സിപിഎമ്മാണ്. 1993–1998 കാലഘട്ടത്തിൽ ദശരഥദേബായിരുന്നു മുഖ്യമന്ത്രി. അതിനുശേഷം ത്രിപുരയുടെ നായകസ്ഥാനം മണിക് സർക്കാരിനായി.

മണിക് സർക്കാരിന്റെ ജനകീയതയാണ് വലിയ അളവുവരെ സിപിഎമ്മിന് തുണയായത്. എന്നാൽ, നഗരമേഖല കേന്ദ്രീകരിച്ച് ബിജെപി നടത്തിയ മുന്നേറ്റം കാര്യങ്ങളെ മാറ്റി മറിച്ചു. ചെറുപ്പക്കാരെ വലിയതോതിൽ കയ്യിലെടുക്കാൻ ബിജെപിക്കായി. തന്റെ ലളിത ജീവിതവും ജീവിത ചുറ്റുപാടുകളും വിശദീകരിച്ച് മണിക് സർക്കാരിനും മടുത്തു തുടങ്ങിയിരുന്നു എന്നതാണ് വാസ്തവം. ‘എന്റെ ജീവിതത്തെക്കുറിച്ചല്ല, ത്രിപുരയുടെ വികസനത്തെകുറിച്ചു ചോദിക്കൂ’ എന്ന് അദ്ദേഹത്തിന് ആവർത്തിക്കേണ്ടിവന്നു. മണിക് സർക്കാരിന്റെ ജനപ്രീതിയിൽ മാത്രം വിശ്വസിക്കുകയും ജനക്ഷേമപദ്ധതികളിൽനിന്ന് അകലുകയും ചെയ്തതോടെ സിപിഎമ്മിന്റെ പതനം തുടങ്ങി. തന്ത്രപരമായ നീക്കങ്ങളിലൂടെ ബിജെപി ഈ വീഴ്ച മുതലാക്കിയപ്പോൾ അധികാരം കൈവിട്ടു.

‘നമുക്ക് മാറാം’ എന്നായിരുന്നു തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുദ്രാവാക്യം. മാറ്റത്തിനു സമയമായി എന്നു ജനങ്ങളിലധികം നേരത്തെ തന്നെ ചിന്തിച്ചു തുടങ്ങിയിരുന്നു. തൊഴിലില്ലായ്മ വലിയ പ്രശ്നമായിരുന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഇല്ലാതായതോടെ യുവജനങ്ങൾ മാറിചിന്തിക്കാൻ തുടങ്ങി. വ്യവസായശാലകൾ തീരെയില്ലാത്ത സംസ്ഥാനത്ത് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാരും മുൻകൈ എടുത്തില്ല. സാക്ഷരതയിലെ നേട്ടവും ചില സാമൂഹ്യക്ഷേമ പദ്ധതികളും മാത്രമായിരുന്നു മണിക് സർക്കാരിന് എടുത്തു കാണിക്കാനുണ്ടായിരുന്നത്. ആസൂത്രണ കമ്മിഷൻ ഇല്ലാതായതോടെ സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതത്തിൽ വലിയ കുറവുണ്ടായി. 2,500 കോടിരൂപയാണ് ഇത്തരത്തിൽ സംസ്ഥാനത്തിന് നഷ്ടമായത്. ഇതും സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയായി.

സ്വജനപക്ഷപാതമാണ് പാർട്ടി നേരിട്ട മറ്റൊരു വെല്ലുവിളി. യോഗ്യതയില്ലാത്ത പതിനായിരത്തോളം അധ്യാപകരുടെ തസ്തിക ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇവരെ പുനർവിന്യസിക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചെങ്കിലും ചില യുവജന സംഘടനകൾ കോടതിയെ സമീപിച്ചതിനാൽ നടന്നില്ല. സർക്കാരിന്റെ പ്രവർത്തനങ്ങളിലെ യുവാക്കളുടെ അതൃപ്തി വോട്ടായി മാറിയപ്പോൾ അതു ബിജെപിക്ക് നേട്ടമായി.

പാർട്ടിയെ എന്നും പിന്തുണച്ച ആദിവാസി മേഖലയിലെ ജനങ്ങൾ മാറി ചിന്തിച്ചതും മണിക് സർക്കാർ നേതൃത്വം നൽകിയ ഭരണകൂടത്തിന് തിരിച്ചടിയായി. ത്രിപുരയെ വിഭജിച്ച് ഗോത്രവർഗങ്ങൾക്കായി പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഇൻഡിജിനസ് പീപ്പിൾ ഫ്രണ്ട് ഓഫ് ത്രിപുര(ഐപിഎഫ്ടി)എന്ന സംഘടനയുമായി ചേർന്നാണ് ബിജെപി ഇത്തവണ മത്സരിച്ചത്. സിപിഎമ്മിനെ ശക്തമായി എതിർക്കുന്ന സംഘടന കൂടിയാണിത്. പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യമുയർത്തി കഴിഞ്ഞ വർഷം സംഘടന നടത്തിയ സമരപരമ്പരയിൽ ത്രിപുര സ്തംഭിച്ചിരുന്നു. ഗോത്രവർഗക്കാരുടെ ഏറ്റവും വലിയ സംഘടനയായ ഐപിഎഫ്ടിയെ വരുതിയിലാക്കാൻ കഴിയാത്തതും സിപിഎമ്മിന് തിരിച്ചടിയായി.

ബിജെപി ജയത്തിനു പിന്നിൽ സുനിലും റാമും

കേഡർ സ്വഭാവമുള്ള പാർട്ടികളായ ബിജെപിയും സിപിഎമ്മും ആദ്യമായി ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പായിരുന്നു ത്രിപുരയിലേത്. വാരാണസിയിൽ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ച ആർഎസ്എസ് നേതാവ് സുനിൽ ദിയോധർ ചുവപ്പുകോട്ടയായ ത്രിപുര പിടിക്കാൻ ചുമതലയേറ്റപ്പോൾ ബിജെപിക്കാർ പോലും അത്ഭുതം പ്രതീക്ഷിച്ചില്ല. സിപിഎമ്മുകാർ തീരെയും. ആകെയുള്ള 60 സീറ്റുകളിൽ 50 എണ്ണം സിപിഎം നേടിയ സംസ്ഥാനത്തേക്കാണ് സുനിൽ എത്തിയത്. എതിരാളികൾ ബിജെപിയെ തള്ളിക്കളയാൻ കാരണവുമുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 1.4 ശതമാനം വോട്ടാണ് ബിജെപിക്ക് കിട്ടിയത്. സീറ്റൊന്നും കിട്ടിയില്ല. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 5.7 ശതനമാനം വോട്ടുനേടാനേ ബിജെപിക്ക് കഴിഞ്ഞുള്ളൂ. രണ്ട് ലോക്സഭാ സീറ്റും സിപിഎമ്മിന് ലഭിച്ചു.

ചിട്ടയായ പ്രവർത്തനമാണ് ബിജെപി സംസ്ഥാനത്ത് നടത്തിയത്. ആദിവാസി മേഖലയിൽ സ്വാധീനമുണ്ടായിരുന്ന ഐപിഎഫ്ടിയെ പാർട്ടി ഒപ്പം കൂട്ടി. സംഘപരിവാർ സംഘടനകൾ ബിജെപിക്കായി രംഗത്തിറങ്ങി. 50 പേർക്ക് ഒരു സംഘപരിവാർ പ്രവർത്തകൻ എന്ന രീതിയിലാണ് പ്രചാരണം മുന്നേറിയത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം മാധവിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മറ്റു പാർട്ടികളിൽനിന്ന് നേതാക്കളെ ‘ ചാടിക്കുക’ എന്ന തന്ത്രമാണ് ബിജെപി ത്രിപുരയിലും പരീക്ഷിച്ചത്. ആഗർത്തലയിൽ സ്ഥിരമായി ജയിക്കുന്ന കോൺഗ്രസ് നേതാവ് സുദീപ് റോയ് ബർമനെ ബിജെപി സ്വന്തം പാളയത്തിലെത്തിച്ചു. അഞ്ച് എംഎൽഎമാർക്കൊപ്പം ആദ്യം തൃണമൂൽ കോൺഗ്രസിലേക്ക്പോയ സുദീപ് പിന്നീട് ബിജെപിയിലെത്തുകയായിരുന്നു. കോൺഗ്രസ് നേതാക്കളുടെ വരവോടെ, കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക് ഒഴുകി തുടങ്ങി. 2014ൽ 15,000 ആയിരുന്ന ബിജെപി അംഗത്വം രണ്ടു ലക്ഷത്തിലെത്തി.

മണിക് സർക്കാർ ഒരു മുഖംമൂടിയാണെന്നും സർക്കാർ അഴിമതിയിൽ കുളിച്ചു നിൽക്കുകയാണെന്നുമുള്ള പ്രചാരണമാണ് ബിജെപി നടത്തിയത്. കേന്ദ്ര ഫണ്ട് നേതാക്കൾ കൊള്ളയടിക്കുകയാണെന്ന തരത്തിലും പ്രചാരണമുണ്ടായി. ജോലി നഷ്ടപ്പെട്ട അധ്യാപകരുടെ പ്രശ്നവും തൊഴിലില്ലായ്മയും ബിജെപി വലിയ രീതിയിൽ ഉയർത്തി കാട്ടി.

ഏഴാം ധനകാര്യ കമ്മിഷൻ ശുപാർശകൾ അനുസരിച്ചുള്ള ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുമെന്ന് വാഗ്ദാനം നൽകി. കേന്ദ്രത്തിൽനിന്നുള്ള അൻപതോളം നേതാക്കൾ മാസങ്ങളോളം ത്രിപുര കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തി. കേന്ദ്രത്തിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി സംസ്ഥാന ഭരണം പിടിച്ചാൽ കൂടുതൽ കേന്ദ്രപദ്ധതികളും വികസനവും സംസ്ഥാനത്തേക്കെത്തുമെന്ന പ്രചാരണം ജനം വിശ്വസിച്ചതിന്റെ തെളിവുകൂടിയാണ് തിരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലുമില്ലാത്ത ബിജെപി ജയിച്ചു കയറി. നേതാക്കളെ ചാക്കിട്ടു പിടിച്ചതാണ് വിജയകാരണമെന്ന് എതിരാളികൾക്ക് ആക്ഷേപിക്കാം. രാഷ്ട്രീയത്തിൽ തന്ത്രങ്ങൾക്കാണ് സ്ഥാനമെന്ന് ബിജെപി തിരിച്ചടിക്കും.

രാജ്യത്ത് അവശേഷിച്ച രണ്ടു കമ്മ്യൂണിസ്റ്റ് തുരുത്തുകളിൽ ഒന്ന് അപ്രത്യക്ഷമായി. രാജ്യത്തെമ്പാടുമുള്ള സിപിഎം പ്രവർത്തകരുടെ ആവേശമായിരുന്ന ‘മധുരമനോജ്ഞ ത്രിപുര’ ഇനി ബിജെപിക്ക് സ്വന്തം. സിപിഎം ഭരണം രാജ്യത്ത് കേരളത്തിൽ മാത്രം ഒതുങ്ങി. കാൽനൂറ്റാണ്ടായി സിപിഎം ഭരിച്ച ത്രിപുര പിടിക്കാനായത് കേരളത്തിലടക്കം ബിജെപിക്ക് കരുത്തുപകരും. ചെങ്കോട്ടയായിരുന്ന ബംഗാളിനു പുറമേ ത്രിപുരയും നഷ്ടപ്പെട്ടത് സിപിഎമ്മിന് കനത്ത തിരിച്ചടിയായി. കോൺഗ്രസ് ത്രിപുരയിൽ തകർന്നടിഞ്ഞു.വോട്ടെണ്ണല്‍ പുരോഗമിക്കുന്ന മൂന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ത്രിപുരയിലും നാഗാലാന്‍റിലും ബിജെപിക്ക് വന്‍ മുന്നേറ്റം. മേഘാലയില്‍ കോണ്‍ഗ്രസാണ് മുന്നിട്ടു നില്‍ക്കുന്നത്. ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ത്രിപുരയില്‍ സിപിഎമ്മിനെ പിന്തള്ളി വന്‍ മുന്നേറ്റമാണ് നടത്തുന്നത്.

മധുരമനോജ്ഞ’ ത്രിപുരയും പോയി, സിപിഎമ്മിന് ഇനി കേരളം മാത്രം

രാജ്യത്ത് അവശേഷിച്ച രണ്ടു കമ്മ്യൂണിസ്റ്റ് തുരുത്തുകളിൽ ഒന്ന് അപ്രത്യക്ഷമായി. രാജ്യത്തെമ്പാടുമുള്ള സിപിഎം പ്രവർത്തകരുടെ ആവേശമായിരുന്ന ‘മധുരമനോജ്ഞ ത്രിപുര’ ഇനി ബിജെപിക്ക് സ്വന്തം. സിപിഎം ഭരണം രാജ്യത്ത് കേരളത്തിൽ മാത്രം ഒതുങ്ങി. കാൽനൂറ്റാണ്ടായി സിപിഎം ഭരിച്ച ത്രിപുര പിടിക്കാനായത് കേരളത്തിലടക്കം ബിജെപിക്ക് കരുത്തുപകരും. ചെങ്കോട്ടയായിരുന്ന ബംഗാളിനു പുറമേ ത്രിപുരയും നഷ്ടപ്പെട്ടത് സിപിഎമ്മിന് കനത്ത തിരിച്ചടിയായി. കോൺഗ്രസ് ത്രിപുരയിൽ തകർന്നടിഞ്ഞു.
∙ തുണച്ചില്ല; മണിക് സർക്കാരിന്റെ ജനപ്രീതി

തുച്ഛമായ ശമ്പളം വാങ്ങുന്ന, ദരിദ്രനായ, അഴിമതിയില്ലാത്ത മുഖ്യമന്ത്രിയായ മണിക് സർക്കാരായിരുന്നു സംസ്ഥാനത്ത് പാർട്ടിയുടെ മുഖം. രാജ്യത്തൊട്ടാകെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ത്രിപുരയും മണിക്സർക്കാരും സിപിഎമ്മിന് വിഷയമായി. 1972 ൽ മേഘാലയയ്ക്കും മണിപ്പൂരിനുമൊപ്പമാണ് ത്രിപുര സംസ്ഥാനം രൂപീകൃതമായത്. 1987 ൽ സിപിഎം അധികാരത്തിലെത്തി. 1988–1993 കാലഘട്ടത്തിലൊഴികെ സംസ്ഥാനം ഭരിച്ചത് സിപിഎമ്മാണ്. 1993–1998 കാലഘട്ടത്തിൽ ദശരഥദേബായിരുന്നു മുഖ്യമന്ത്രി. അതിനുശേഷം ത്രിപുരയുടെ നായകസ്ഥാനം മണിക് സർക്കാരിനായി.

മണിക് സർക്കാരിന്റെ ജനകീയതയാണ് വലിയ അളവുവരെ സിപിഎമ്മിന് തുണയായത്. എന്നാൽ, നഗരമേഖല കേന്ദ്രീകരിച്ച് ബിജെപി നടത്തിയ മുന്നേറ്റം കാര്യങ്ങളെ മാറ്റി മറിച്ചു. ചെറുപ്പക്കാരെ വലിയതോതിൽ കയ്യിലെടുക്കാൻ ബിജെപിക്കായി. തന്റെ ലളിത ജീവിതവും ജീവിത ചുറ്റുപാടുകളും വിശദീകരിച്ച് മണിക് സർക്കാരിനും മടുത്തു തുടങ്ങിയിരുന്നു എന്നതാണ് വാസ്തവം. ‘എന്റെ ജീവിതത്തെക്കുറിച്ചല്ല, ത്രിപുരയുടെ വികസനത്തെകുറിച്ചു ചോദിക്കൂ’ എന്ന് അദ്ദേഹത്തിന് ആവർത്തിക്കേണ്ടിവന്നു. മണിക് സർക്കാരിന്റെ ജനപ്രീതിയിൽ മാത്രം വിശ്വസിക്കുകയും ജനക്ഷേമപദ്ധതികളിൽനിന്ന് അകലുകയും ചെയ്തതോടെ സിപിഎമ്മിന്റെ പതനം തുടങ്ങി. തന്ത്രപരമായ നീക്കങ്ങളിലൂടെ ബിജെപി ഈ വീഴ്ച മുതലാക്കിയപ്പോൾ അധികാരം കൈവിട്ടു.

‘നമുക്ക് മാറാം’ എന്നായിരുന്നു തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുദ്രാവാക്യം. മാറ്റത്തിനു സമയമായി എന്നു ജനങ്ങളിലധികം നേരത്തെ തന്നെ ചിന്തിച്ചു തുടങ്ങിയിരുന്നു. തൊഴിലില്ലായ്മ വലിയ പ്രശ്നമായിരുന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഇല്ലാതായതോടെ യുവജനങ്ങൾ മാറിചിന്തിക്കാൻ തുടങ്ങി. വ്യവസായശാലകൾ തീരെയില്ലാത്ത സംസ്ഥാനത്ത് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാരും മുൻകൈ എടുത്തില്ല. സാക്ഷരതയിലെ നേട്ടവും ചില സാമൂഹ്യക്ഷേമ പദ്ധതികളും മാത്രമായിരുന്നു മണിക് സർക്കാരിന് എടുത്തു കാണിക്കാനുണ്ടായിരുന്നത്. ആസൂത്രണ കമ്മിഷൻ ഇല്ലാതായതോടെ സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതത്തിൽ വലിയ കുറവുണ്ടായി. 2,500 കോടിരൂപയാണ് ഇത്തരത്തിൽ സംസ്ഥാനത്തിന് നഷ്ടമായത്. ഇതും സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയായി.

സ്വജനപക്ഷപാതമാണ് പാർട്ടി നേരിട്ട മറ്റൊരു വെല്ലുവിളി. യോഗ്യതയില്ലാത്ത പതിനായിരത്തോളം അധ്യാപകരുടെ തസ്തിക ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇവരെ പുനർവിന്യസിക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചെങ്കിലും ചില യുവജന സംഘടനകൾ കോടതിയെ സമീപിച്ചതിനാൽ നടന്നില്ല. സർക്കാരിന്റെ പ്രവർത്തനങ്ങളിലെ യുവാക്കളുടെ അതൃപ്തി വോട്ടായി മാറിയപ്പോൾ അതു ബിജെപിക്ക് നേട്ടമായി.
പാർട്ടിയെ എന്നും പിന്തുണച്ച ആദിവാസി മേഖലയിലെ ജനങ്ങൾ മാറി ചിന്തിച്ചതും മണിക് സർക്കാർ നേതൃത്വം നൽകിയ ഭരണകൂടത്തിന് തിരിച്ചടിയായി. ത്രിപുരയെ വിഭജിച്ച് ഗോത്രവർഗങ്ങൾക്കായി പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഇൻഡിജിനസ് പീപ്പിൾ ഫ്രണ്ട് ഓഫ് ത്രിപുര(ഐപിഎഫ്ടി)എന്ന സംഘടനയുമായി ചേർന്നാണ് ബിജെപി ഇത്തവണ മത്സരിച്ചത്. സിപിഎമ്മിനെ ശക്തമായി എതിർക്കുന്ന സംഘടന കൂടിയാണിത്. പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യമുയർത്തി കഴിഞ്ഞ വർഷം സംഘടന നടത്തിയ സമരപരമ്പരയിൽ ത്രിപുര സ്തംഭിച്ചിരുന്നു. ഗോത്രവർഗക്കാരുടെ ഏറ്റവും വലിയ സംഘടനയായ ഐപിഎഫ്ടിയെ വരുതിയിലാക്കാൻ കഴിയാത്തതും സിപിഎമ്മിന് തിരിച്ചടിയായി.

∙ ബിജെപി ജയത്തിനു പിന്നിൽ സുനിലും റാമും

കേഡർ സ്വഭാവമുള്ള പാർട്ടികളായ ബിജെപിയും സിപിഎമ്മും ആദ്യമായി ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പായിരുന്നു ത്രിപുരയിലേത്. വാരാണസിയിൽ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ച ആർഎസ്എസ് നേതാവ് സുനിൽ ദിയോധർ ചുവപ്പുകോട്ടയായ ത്രിപുര പിടിക്കാൻ ചുമതലയേറ്റപ്പോൾ ബിജെപിക്കാർ പോലും അത്ഭുതം പ്രതീക്ഷിച്ചില്ല. സിപിഎമ്മുകാർ തീരെയും. ആകെയുള്ള 60 സീറ്റുകളിൽ 50 എണ്ണം സിപിഎം നേടിയ സംസ്ഥാനത്തേക്കാണ് സുനിൽ എത്തിയത്. എതിരാളികൾ ബിജെപിയെ തള്ളിക്കളയാൻ കാരണവുമുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 1.4 ശതമാനം വോട്ടാണ് ബിജെപിക്ക് കിട്ടിയത്. സീറ്റൊന്നും കിട്ടിയില്ല. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 5.7 ശതനമാനം വോട്ടുനേടാനേ ബിജെപിക്ക് കഴിഞ്ഞുള്ളൂ. രണ്ട് ലോക്സഭാ സീറ്റും സിപിഎമ്മിന് ലഭിച്ചു.

ചിട്ടയായ പ്രവർത്തനമാണ് ബിജെപി സംസ്ഥാനത്ത് നടത്തിയത്. ആദിവാസി മേഖലയിൽ സ്വാധീനമുണ്ടായിരുന്ന ഐപിഎഫ്ടിയെ പാർട്ടി ഒപ്പം കൂട്ടി. സംഘപരിവാർ സംഘടനകൾ ബിജെപിക്കായി രംഗത്തിറങ്ങി. 50 പേർക്ക് ഒരു സംഘപരിവാർ പ്രവർത്തകൻ എന്ന രീതിയിലാണ് പ്രചാരണം മുന്നേറിയത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം മാധവിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മറ്റു പാർട്ടികളിൽനിന്ന് നേതാക്കളെ ‘ ചാടിക്കുക’ എന്ന തന്ത്രമാണ് ബിജെപി ത്രിപുരയിലും പരീക്ഷിച്ചത്. ആഗർത്തലയിൽ സ്ഥിരമായി ജയിക്കുന്ന കോൺഗ്രസ് നേതാവ് സുദീപ് റോയ് ബർമനെ ബിജെപി സ്വന്തം പാളയത്തിലെത്തിച്ചു. അഞ്ച് എംഎൽഎമാർക്കൊപ്പം ആദ്യം തൃണമൂൽ കോൺഗ്രസിലേക്ക്പോയ സുദീപ് പിന്നീട് ബിജെപിയിലെത്തുകയായിരുന്നു. കോൺഗ്രസ് നേതാക്കളുടെ വരവോടെ, കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക് ഒഴുകി തുടങ്ങി. 2014ൽ 15,000 ആയിരുന്ന ബിജെപി അംഗത്വം രണ്ടു ലക്ഷത്തിലെത്തി.

മണിക് സർക്കാർ ഒരു മുഖംമൂടിയാണെന്നും സർക്കാർ അഴിമതിയിൽ കുളിച്ചു നിൽക്കുകയാണെന്നുമുള്ള പ്രചാരണമാണ് ബിജെപി നടത്തിയത്. കേന്ദ്ര ഫണ്ട് നേതാക്കൾ കൊള്ളയടിക്കുകയാണെന്ന തരത്തിലും പ്രചാരണമുണ്ടായി. ജോലി നഷ്ടപ്പെട്ട അധ്യാപകരുടെ പ്രശ്നവും തൊഴിലില്ലായ്മയും ബിജെപി വലിയ രീതിയിൽ ഉയർത്തി കാട്ടി.

ഏഴാം ധനകാര്യ കമ്മിഷൻ ശുപാർശകൾ അനുസരിച്ചുള്ള ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുമെന്ന് വാഗ്ദാനം നൽകി. കേന്ദ്രത്തിൽനിന്നുള്ള അൻപതോളം നേതാക്കൾ മാസങ്ങളോളം ത്രിപുര കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തി. കേന്ദ്രത്തിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി സംസ്ഥാന ഭരണം പിടിച്ചാൽ കൂടുതൽ കേന്ദ്രപദ്ധതികളും വികസനവും സംസ്ഥാനത്തേക്കെത്തുമെന്ന പ്രചാരണം ജനം വിശ്വസിച്ചതിന്റെ തെളിവുകൂടിയാണ് തിരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലുമില്ലാത്ത ബിജെപി ജയിച്ചു കയറി. നേതാക്കളെ ചാക്കിട്ടു പിടിച്ചതാണ് വിജയകാരണമെന്ന് എതിരാളികൾക്ക് ആക്ഷേപിക്കാം. രാഷ്ട്രീയത്തിൽ തന്ത്രങ്ങൾക്കാണ് സ്ഥാനമെന്ന് ബിജെപി തിരിച്ചടിക്കും.

Latest
Widgets Magazine