മേയര്‍ സ്ഥാനവും ഡി.സി.സി പ്രസിഡന്റുമാക്കാം!..വിമതൻ വര്‍ഗീസിനെ തിരിച്ചുപിടിക്കാന്‍ കോൺഗ്രസ് നീക്കം ശക്തം

തൃശൂര്‍: ആവേശപ്പോരാട്ടം നടന്ന തൃശൂര്‍ കോര്‍പ്പറേഷന്‍ ആരു ഭരിക്കുമെന്നതില്‍ വീണ്ടും ആശങ്കയിലായിരിക്കയാണ്. വിമതനായി വിജയിച്ച വർഗീസിനെ എങ്ങനെയും കൂടെ കൂട്ടാൻ കോൺഗ്രസിന്റെ പതിനെട്ടടവും പുറത്ത് എടുത്തിരിക്കയാണ് .നേരത്തെ എം.കെ വര്‍ഗീസ് തന്റെ പിന്തുണ എല്‍.ഡി.എഫിന് ആയിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് കേവലം ഒരു സീറ്റിന്റെ പേരില്‍ തന്നെ ചതിക്കുകയായിരുന്നെന്നും വര്‍ഗീസ് പറഞ്ഞിരുന്നു.

സഹകരണം ഇടതിനായിരിക്കുമെന്ന വര്‍ഗീസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇടതുമുന്നണിക്ക് തുടര്‍ഭരണം ലഭിക്കുമെന്ന് ഏകദേശം ഉറപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ എം.കെ വര്‍ഗീസിനെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താനുള്ള ശ്രമം യു.ഡി.എഫും സജീവമാക്കുകയാണ്. അഞ്ചു വര്‍ഷത്തേക്ക് മേയര്‍ സ്ഥാനം, കെ.പി.സി.സി, ഡി.സി.സി ഭാരവാഹിത്വം, ആവശ്യമെങ്കില്‍ ഡി.സി.സി പ്രസിഡന്റുവരെയാക്കാന്‍ തയ്യാറാണെന്നാണ് യു.ഡി.എഫ് ഇപ്പോള്‍ എടുക്കുന്ന നിലപാട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പക്ഷേ, മേയര്‍ പദവി സംബന്ധിച്ച് കൃത്യമായ ഓഫര്‍ ഇനിയും എല്‍ഡിഎഫ് മുന്നോട്ടു വച്ചിട്ടില്ല. കോര്‍പറേഷന്‍ ഭരണത്തിന്റെ തുടക്കത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ.ഷാജനെ മേയറാക്കണമെന്നാണ് ഇടതുമുന്നണിയുടെ ആഗ്രഹം. ആറു മാസത്തിനുള്ളില്‍ പുല്ലഴി ഡിവിഷനിലെ തിരഞ്ഞെടുപ്പ് നടക്കും. ഈ വാര്‍ഡില്‍ ജയം ഉറപ്പിച്ചാല്‍ പിന്നെ എം.കെ.വര്‍ഗീസിന്റെ പിന്തുണ എല്‍ഡിഎഫിന് ആവശ്യമില്ല. ഈ പഴുത് ഉയര്‍ത്തിക്കാട്ടിയാണ് ടി.എന്‍.പ്രതാപന്‍ എം.പിയും ഡിസിസി പ്രസിഡന്റ് എം.പി. വിന്‍സെന്റും എം.കെ.വര്‍ഗീസുമായി ചര്‍ച്ച നടത്തിയത്.

ഇരുപത്തിനാലു സീറ്റുകളാണ് നിലവില്‍ എല്‍ഡിഎഫിന്. യുഡിഎഫിന് ഇരുപത്തി മൂന്ന് സീറ്റും. വിമതന്‍ എല്‍ഡിഎഫിലേക്ക് വന്നാല്‍ ഇരുപത്തിയഞ്ചാകുന്നതോടെ. എല്‍ഡിഎഫിന് ഭരണം പിടിക്കാനാവും. എം.കെ. വർഗീസ് യുഡിഎഫിനൊപ്പം പോയാല്‍ ഇരുകക്ഷികള്‍ക്കും കക്ഷിനില തുല്യമാകും. പിന്നെ, നറുക്കെടുപ്പിലൂടെ മാത്രമേ ഭരണം തീരുമാനിക്കാന്‍ കഴിയൂ. വരാനിരിക്കുന്ന പുല്ലഴി ഡിവിഷനില്‍ ഭരണം പിടിക്കുക. വിമതനെ ഒപ്പം കൂട്ടുക. ഈ രണ്ടു വഴിയാണ് യുഡിഎഫിന് ഭരണം പിടിക്കാനുള്ളത്. പുല്ലഴിയാകട്ടെ നിലവില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുമാണ്.

Top