അര്‍ദ്ധനഗ്‌നകളായ സ്ത്രീകള്‍ക്ക് നടുവിലിരുന്ന് മതപ്രഭാഷണം!!ടര്‍ക്കി സെലിബ്രിറ്റി പ്രഭാഷകന് 8658 വര്‍ഷം തടവ്.

ടര്‍ക്കി സെലിബ്രിറ്റി പ്രഭാഷകന് 8658 വര്‍ഷം തടവ്.അര്‍ദ്ധനഗ്‌നകളായ സ്ത്രീകളുടെ നൃത്തവും അതിനിടയില്‍, മതപ്രഭാഷണവും നടത്തിയ അദ്‌നാന്‍ ഒക്തര്‍ എന്ന സെലിബ്രിറ്റി പ്രഭാഷകന്‍ ടര്‍ക്കിയിലെ ചര്‍ച്ചാ വിഷയമായത്. സ്വന്തമായി നടത്തുന്ന ഓണ്‍ലൈന്‍ ചാനലിലൂടെയാണ്, അല്‍പ്പവസ്ത്രധാരിണികളായ സ്ത്രീകളുടെ സാന്നിധ്യത്തില്‍ നടത്തുന്ന അദ്‌നാന്റെ മതപ്രഭാഷണങ്ങള്‍ വന്‍ പ്രചാരത്തിലായത്.

വമ്പന്‍ പ്രചാരമുള്ള ഈ പരിപാടികള്‍ക്ക് പിന്നാലെ ഇപ്പോള്‍ അദ്‌നാന്‍ അഴിക്കുള്ളിലായിരിക്കുകയാണ്. ഇസ്താംബുള്‍ ഹൈ ക്രിമിനല്‍ കോടതിയാണ് കോടീശ്വരനായ ഈ മതപ്രഭാഷകനെ തടവു ശിക്ഷയ്ക്ക് വിധിച്ചത്. തടവുശിക്ഷ എന്നു വെച്ചാല്‍, വെറും തടവല്ല, 8658 വര്‍ഷത്തേക്ക് ഇയാളെ ജയിലില്‍ അടക്കാനാണ് കോടതി ഉത്തരവിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1075 വര്‍ഷം തടവിലിടാനുള്ള കുറ്റമാണ് ഇയാള്‍ ചെയ്തതെന്ന കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീല്‍ പോയതിനെ തുടര്‍ന്നാണ് ശിക്ഷ 8658 വര്‍ഷമായി കുറച്ചത്. ഇത് ടര്‍ക്കി ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ജയില്‍ശിക്ഷാ കാലാവധിയാണ്.

Top