പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു;ആർഎസ്എസുകാരൻ അറസ്റ്റിൽ

കൊച്ചി:പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കുരീപ്പുഴയെ ആക്രമിച്ച കേസിലെ പ്രതിയായ ആർഎസ്എസുകാരൻ അറസ്റ്റിൽ. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കുരീപ്പുഴയെ ആക്രമിച്ച കേസിലെ പ്രതിയായ ആർഎസ്എസുകാരൻ അറസ്റ്റിൽ.ണ്ടുദിവസം മുമ്പ് പെൺകുട്ടിയുമായി നാടുവിട്ട ഇയാൾക്കെതിരെ കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു.

കൊല്ലം കടയ്ക്കലിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. കടയ്ക്കൽ കോട്ടുക്കലിലെ ആർഎസ്എസ് പ്രവർത്തകൻ കിരൺ ആണ് അറസ്റ്റിലായത്. ഫെബ്രുവരിയിൽ കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയാണ് ഇയാൾ. പോസ്കോ നിയമപ്രകാരം കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ റിമാൻഡ് ചെയ്തു. പെൺകുട്ടിയുമായി ഇഷ്ടത്തിലായിരുന്നു ഇയാൾ. രണ്ടുദിവസം മുമ്പ് പെൺകുട്ടിയുമായി നാടുവിട്ട ഇയാൾക്കെതിരെ കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. കേസിൽ അന്വേഷണം നടന്നുവരവെ ഇന്നലെ കടയ്ക്കൽ സ്റ്റേഷനിൽ കീഴടങ്ങാനെത്തിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്ന് വ്യക്തമായത്. കുരീപ്പുഴയെ ആക്രമിച്ചതു കൂടാതെ സ്ഥലത്ത് മുമ്പു നടന്ന ചില അടിപിടി കേസുകളിലും ഇയാൾ പ്രതിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top