യുപിയില്‍ ഇത്തവണ ബിജെപി സീറ്റുകള്‍ ഒറ്റ അക്കത്തിലൊതുങ്ങും; തിരിച്ചടിയെന്ന് ഇന്ത്യാ ടി.വി സര്‍വ്വേ

ലഖ്‌നൗ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യാ ടി.വി സര്‍വ്വേ. ബിജെപിക്ക് പത്തുസീറ്റ് പോലും ലഭിക്കില്ലെന്നാണ് ഫലം. സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പിയും അവിടെ ബിജെപിക്കെതിരെ ഒരുമിക്കും എന്നത് കണ്ടുകൊണ്ടാണ് ഇത്തരത്തില്‍ വിലയിരുത്തല്‍. തെരഞ്ഞെടുപ്പു വിഷയത്തില്‍ സ്പെഷലിസ്റ്റായ സി.വോട്ടറിന്റെ യശ്വന്ത് ദേശ്മുഖാണ് ഈ വിലയിരുത്തല്‍ നടത്തിയത്.

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാല്‍ യു.പിയില്‍ ബി.ജെ.പി 40 ഉം ബി.എസ്.എപി 15 ഉം എസ്.പി 20 ഉം കോണ്‍ഗ്രസ് രണ്ടും സീറ്റുകള്‍ നേടുമെന്നാണ് ഇന്ത്യാ ടി.വി സര്‍വ്വേയില്‍ പറയുന്നത്. ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് മത്സരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഈ നമ്പര്‍ വരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ ഇന്ത്യടി.വി ന്യൂസ് സര്‍വ്വേ പ്രകാരം യു.പിയില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണ്. മഹാഗത് ബന്ധന്‍ ഇല്ലാതെ ബി.ജെ.പി നാല്‍പ്പതു സീറ്റുകളില്‍ ഒതുങ്ങുമെന്നാണെങ്കില്‍ എസ്.പിയും ബി.എസ്.പിയും സഖ്യത്തിലെത്തിയാല്‍ എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇന്ത്യാ ടി.വി ന്യൂസ് കണക്കുകളുടെ അടിസ്ഥാനമാക്കിയാല്‍ യു.പിയില്‍ ബി.ജെ.പി രണ്ടക്കം തികക്കില്ല.’ എന്ന് ദേശ്മുഖ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.പിയിലെ 80 സീറ്റുകല്‍ 71 സീറ്റുകളില്‍ ബി.ജെ.പി വിജയം കൊയ്തിരുന്നു.

Top