ശബരിമലയ്ക്കായി പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവരിക അധികച്ചുമതല; കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്ന് മുരളീധരന്‍

ന്യൂഡല്‍ഹി: രണ്ടാം മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിയുടെ ആദ്യ ചുമതല ശബരിമല വിഷയമാകും. ശബരിമലയില്‍ ആചാര സംരക്ഷണത്തിന് പ്രാധാന്യം നല്‍കി ഓര്‍ഡിനന്‍സ് കൊണ്ടുവരിക എന്ന അധിക ചുമതലകൂടി കേരളത്തിന്റെ പ്രതിനിധിയായ മുരളീധരൻ്റെ തലയിലുണ്ട്.

വി മുരളീധരന്‍ സഹമന്ത്രിയാകുന്നതോടെ ഏവരും ഉറ്റുനോക്കുന്നത് ശബരിമല വിഷയത്തിലെ ഇടപെടലാണ്. വനിതാ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ മറികടക്കുന്നതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സഭയെ നിര്‍ബന്ധിക്കുക ഇനി മുരളീധരന്റെ ചുമതലയാണ്. കേരളത്തിലെ ആചാര സംരക്ഷക സമൂഹം ഇതിനായാണ് കാത്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഒന്നിച്ചുനിര്‍ത്താനുള്ള ശ്രമമുണ്ടാകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല വിശ്വാസസംരക്ഷണത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി. സംസ്ഥാനത്ത് വോട്ടിങ് ശതമാനം ഉയരാതിരുന്നത് പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം ക്തതിച്ചു നിര്‍ത്തിയിട്ടും വോട്ടിംഗ് ശതമാനത്തില്‍ വന്ന കുറവ് ബിജെപിയെ ക്ഷീണിപ്പിച്ചിട്ടുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് മുന്നേറ്റം ഉണ്ടായില്ലെന്ന് പറയാന്‍ സാധിക്കില്ല. പല സ്ഥലത്തും മുന്നേറ്റമുണ്ടായിട്ടുണ്ട്. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ വോട്ട് വലിയതോതില്‍ വര്‍ധിച്ച സ്ഥലങ്ങളുണ്ട്.

ചില സ്ഥലങ്ങളില്‍ അത്രയുണ്ടായിട്ടില്ല. ഇതിന്റെ കാരണം എല്ലാവര്‍ക്കും അറിയാം. ബി ജെ പിക്ക് വിജയസാധ്യതയില്ലെന്ന് കരുതിയ ആളുകള്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്തിട്ടുണ്ട്- മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Top