കര്‍ക്കടക വാവുബലി ഇന്ന്; അതീവ സുരക്ഷയില്‍ ബലിതര്‍പ്പണ കേന്ദ്രങ്ങള്‍

കൊച്ചി: ഇന്ന് കര്‍ക്കടക വാവുബലി. മഴ തുടരുന്ന സാഹചര്യത്തില്‍ അതീവ സുരക്ഷയിലാണ് ബലിതര്‍പ്പണകേന്ദ്രങ്ങളില്‍ ചടങ്ങുകള്‍ നടക്കുന്നത്. കനത്ത മഴയില്‍ ആലുവ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തിനടിയിലായതിനാല്‍ ബലിദര്‍പ്പണ ചടങ്ങുകള്‍ മണപ്പുറത്തേക്കുള്ള റോഡിലാണ് നടത്തുന്നത്. പുലര്‍ച്ചെ മൂന്നരയോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. ആലുവ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തിനടിയിലായതോടെ മണപ്പുറത്തേക്കുള്ള റോഡിലും ആലുവ അദ്വൈതാശ്രമത്തിലുമാണ് ഇത്തവണ ബലിതര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രത്തിലെ പന്തല്‍ വെള്ളത്തിനടിയിലായതിനാല്‍ സമീപത്തുള്ള ഓഡിറ്റോറിയത്തിലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്.വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തില്‍ ഇത്തവണ ബലിതര്‍പ്പണത്തിനെത്തുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തോളം പേരാണ് ആലുവയില്‍ മാത്രം ബലി ഇട്ടത്. സംസ്ഥാനത്തെ നദീതീരങ്ങളിലും കടല്‍ത്തീരങ്ങളിലും ജലം ക്രമാതീതമായി ഉയരുന്നതിനാല്‍ തര്‍പ്പണത്തിന് എത്തുന്നവര്‍ സുരക്ഷാമുന്‍കരുതല്‍ സ്വീകരിക്കണമെന്ന് സംസ്ഥാനപൊലീസ് മേധാവി അറിയിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top