ശ്യാമിലി വീണ്ടുമെത്തുന്ന ‘വള്ളിംപുള്ളിം തെറ്റി’ അടിപൊളി പാട്ട് കേള്‍ക്കാം

വാത്തേ..പൂത്തേ നാടന്‍പാട്ടിന്റെ ചേലില്‍ ദ്രുതതാളത്തില്‍ ഒരു പാട്ട്. ആര്‍ക്കും പാടാവുന്ന ലളിതമായ ഈണത്തിലും വരികളിലും ഒരുക്കിയ ഈ പാട്ട് കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമായ വള്ളീം തെറ്റി പുള്ളീം തെറ്റിയുടെതാണ്. പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247നാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഗാനത്തിന്റെ വരികള്‍ രചിച്ച് ഈണം നല്‍കിയിരിക്കുന്നത് സൂരജ് എസ് കുറുപ്പ് ആണ്. വിധു പ്രതാപിന്റെ കൂടെ ഗാനം ആലപിച്ചിരിക്കുന്നതും സൂരജ് തന്നെയാണ് .
നവാഗതനായ ഋഷി ശിവകുമാര്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ‘വള്ളീം തെറ്റി പുള്ളീം തെറ്റി’യിലൂടെ ശ്യാമിലിയാണ് കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുന്നത്. മനോജ് കെ ജയന്‍, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ്, കൃഷ്ണ ശങ്കര്‍, സുരേഷ് കൃഷ്ണ, അനീഷ് ജി മേനോന്‍, നന്ദന്‍ ഉണ്ണി, മിഥുന്‍ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. . ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാര്‍, ചിത്രസംയോജനംബൈജു കുറുപ്പ്. അച്ചാപ്പു മൂവി മാജികിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫ് നിര്‍മ്മിച്ച ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ വിഷുവിന് തിയറ്ററുകളിലെത്തും.

Top