കൊച്ചി:കോൺഗ്രസ് വൈസ് പ്രസിഡന്റ് വി.ഡി സതീശന്റെ സ്വകാര്യ യൂറോപ്പ് സന്ദർശനം വിവാദത്തിലേക്ക് .വളരെ രഹസ്യമായി അയർലണ്ടിൽ എത്തിയ വി.ഡി സതീശനെ സ്പോൺസർ ചെയ്തിരിക്കുന്നത് റിയൽ എസ്റ്റേറ്റ് -നേഴ്‌സിങ് റിക്രൂട്ടിങ് ഏജന്റുമാർ ആണെന്നും ആരോപണം ഉയർന്നു .ഈ ആരോപണം ശരിവെക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയായിൽ എത്തി. കേരളത്തിൽ കോളിളക്കം സൃഷ്ട്ടിച്ച ചാലക്കുടിയിലെ റിയൽ എസ്റ്റേറ്റ് ഏജന്റ് വി.എ രാജീവനേ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ചക്കര ജോണിക്കും വി.ഡി.സതീശനെ സ്പോൺസർ ചെയ്തു ഒന്നിച്ച് വന്ന് അയർലണ്ടിൽ സ്വീകരണം ഒരുക്കിയ ആൾക്കും അങ്കമാലിയിൽ കെട്ടിടം ഉള്ളതായും പറയുന്നു.അയർലന്റിൽ നേഴ്‌സിങ് റിക്രൂട്ട്മെന്റ് നടത്തുന്ന ലാലു പോൾ എന്നയാളും വിടി.സതീശനും ഒരേ ഫ്‌ളൈറ്റിൽ ആണ് എത്തിയത് .ലാലു പോൾ ആണ് വി.ഡി സതീശന്റെ യൂറോപ്പ് ട്രിപ്പിന്റെ എല്ലാ ചിലവുകളും എന്നും അയർലണ്ടിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ .ഇന്നലെ ഓ.ഐ.സി.സി നടത്തിയ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയിൽ ഭക്ഷണം സ്പോൺസർ ചെയ്തത് വരെ ലാലു പോൾ ആണെന്നും ഇതുവരെ കോൺഗ്രസുകാരുടെയോ -ഓ.ഐ .സി.സിയുടെയോ ഒരു പരിപാടിയിലും പങ്കെടുക്കാത്ത ലാലു പോൾ പരിപാടി നടന്ന സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു.അയർലണ്ടിൽ നിലവിൽ ഇല്ലാത്ത ഒരു ഓ.ഐ.സി.സി കമ്മറ്റി തട്ടിക്കൂട്ടി നടത്തിയ ഒരു പരിപാടിയുടെ പേരിലാണ് സമുന്നതനായ കോൺഗ്രസിന്റെ വൈസ് പ്രസിഡന്റ് പങ്കെടുത്തത് എന്നതും സംശയകരം തന്നെ .
വി.ഡി സതീശന്റെ സന്ദർശനത്തിന്റെ രണ്ടാമത്തെ ദിവസം മറ്റൊരു ക്രിമിനൽ കേസിൽ പ്രതി ആയിട്ടുള്ള ആളുടെ ചിലവിൽ എന്നതും ഈ കോൺഗ്രസ് നേതാവിന്റെ സന്ദർശനം കൂടുതൽ വിവാദത്തിലേക്ക് എത്തുകയാണ് .ഞായറാഴ്ച നടത്തപ്പെട്ട ചടങ്ങു നടത്തപ്പെട്ടത് അയർലണ്ടിലെ വാട്ടര്ഫോർഡിൽ ആയിരുന്നു ഒരു വ്യക്തിയുടെ വീട് ആക്രമിച്ച് നശിപ്പിച്ച കേസിൽ പ്രതിയാക്കപ്പെട്ടവർ നടത്തിയ പരിപാടി എന്നതറിഞ്ഞ അയർലന്റിലെ കോൺഗ്രസുകാർ മൂക്കത്ത് വിരൽ വെച്ച് ചോദിക്കുന്നു ‘ഇദ്ദേഹം ആണോ ഈ ആദർശത്തിൻെറ കൊത്തുവിളക്ക് എന്നറിയപ്പെടുന്നത് .
വി.ഡി സതീശൻ അയർലന്റിൽ വന്നത് ശനിയാഴ്ച്ചയാണ്. അയർലന്റിൽ എത്തിയത് രഹസ്യമായാണ്. കോൺഗ്രസിൻെറ പല നേതാക്കളും പ്രവർത്തകരും അറിയാതെ അതീവ രഹസ്യമായി എത്തുകയായിരുന്നു.ഓ.ഐ.സി.സി രൂപീകരിച്ചപ്പോൾ ഉന്നത സ്ഥാനം വഹിച്ച മുൻ ഇടുക്കി ജില്ലാ കെ എസ യു പ്രസിഡന്റും കൂടിയായിരുന്ന എമി സെബാസ്റ്റിയൻ പോലും അറിഞ്ഞില്ല വി.ഡി സതീശന്റെ അയർലണ്ട് സന്ദർശനം .നേഴ്‌സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പിലൂടെ അയർലന്റിൽ നിന്നും വൻ തോതിൽ യൂറോ തട്ടിപ്പുകാരായ റിക്രൂട്ടിങ് നേതാക്കൾ കേരളത്തിലേക്ക് കടത്തുന്നതായി മുമ്പേ ആരോപണം ഉയർന്നിരുന്നു.അതിനിടെയാണ് ലാലു പോൾ എന്ന റിക്രൂട്ടിങ്ങ് ഏജന്റാണ് സതീശനേ അയർലന്റിൽ എത്തിച്ചത് എന്നാണ് ആരോപണം . ഡബ്ളിൻ വിമാനത്താവളത്തിൽ എത്തിയ വി.ഡി.സതീശന്റെ ഒപ്പം ലാലു പോൾ നിൽക്കുന്ന ചിത്രവും വീഡിയോകളും പുറത്തുവന്നു. ശനിയാച്ചാ നടന്ന ചടങ്ങിൽ നിന്നും വി.ഡി സതീശൻ ലാലു പോളിന്റെ വസതിയിലേക്ക് പോവുകയായിരുന്നു .
ചാലക്കുടിയിൽ റിയൽ എസ്റ്റേറ്റ് ഏജന്റ് വി.എ രാജീവനേ കൊലപ്പെടുത്തിയ കേസിലേ ഒന്നാം പ്രതി ചക്കര ജോണിക്കും സതീശന് സ്വീകരണം ഒരുക്കിയ ആൾക്കുംഅങ്കമാലിയിൽ കെട്ടിടം ഉള്ളതായും പറയുന്നു. ഇതേ കേസിൽ പ്രതി അഡ്വ ഉദയ ഭാനുവുമായി ബന്ധമുള്ളയാളാണ് സതീശന് അയർലന്റിൽ സ്വീകരണം ഒരുക്കിയ ആൾ. അയർലന്റിൽ റിക്രൂട്ട്മെന്റ് തട്ടിപ്പ് മൂലം ജോലിയില്ലാതെ പല നേഴ്സുമാരും നരകിക്കുമ്പോൾ ആണ് വി.ഡി സതീശൻ എന്ന എം എൽ എ നേഴ്‌സുമാരുടെ കയ്യിൽ നിന്നും നിയമവിരുദ്ധമായി പണം വാങ്ങി റിക്രൂട്ടിങ് നടത്തുന്ന ഏജന്റ് മാരുടെ പണം പറ്റി ഓസിൽ സന്ദർശനം നടത്തിയത്. മലയാളികളായ നേഴ്‌സുംകാരെ ചതിക്കപ്പെടുമ്പോൾ ആദർശവാനായ സതീശൻ കണ്ണിൽ ചോരയില്ലാതെ തട്ടിപ്പുകാരുടെ ആനുകൂല്യവും പണവും, വിമാന ടികറ്റും. താമസവും ഒക്കെ തരപ്പെടുത്തി വാങ്ങി.ഒ.ഐ സി.സി പരിപാടിപ്പവരെ സ്പോൺസർ ചെയ്യപ്പെട്ടത് എന്നുള്ള ഞെട്ടിക്കുന്ന തെളിവാണ് കോൺഗ്രസ് പരിപാടികളിൽ കാണാത്ത നേഴ്‌സിങ് റിക്രൂട്ടിങ് ഏജന്റിന്റെ പരിപാടിയിലെ പങ്കാളിത്വവും മറ്റും .
ആദർശത്തിന്റെ കൊത്തുവിളക്ക് എന്നൊക്കെ ആരൊക്കെയോ വിശേഷിപ്പിക്കുന്ന കോൺഗ്രസ് നേതാവായ വി.ഡി സതീശനും ചുളുവിൽ എന്താ ഒരു ലോക പര്യടനം ആയികൂടെ..?ആകാം പക്ഷെ അത് സുധാര്യമായിരിക്കണം .ക്രിമിനൽ ബന്ധമുള്ളവരിലൂടെ ആണെങ്കിൽ അത് കോൺഗ്രസ് പാർട്ടിയുടെ ലേബലിൽ ആകുമ്പോൾ അത് പാർട്ടിക്ക് ഷീണം തന്നെയാണ് . ലക്ഷങ്ങൾ ആരാധകരുള്ള ഒരു നേതാവിനെ കാണാൻ ഒരു മലയാളിക്കും -കോൺഗ്രസുകാരനും ഷണനം ഇല്ലായിരുന്നു .വിരലിൽ എണ്ണാവുന്ന ഉത്തരേന്ത്യക്കാർ മാത്രാമാണ് ചടങ്ങിൽ എത്തിയത് .എന്നാൽ മറക്കാതെ നേഴ്‌സിങ് റിക്രൂട്ടിങ് ഏജന്റ് ലാലു പോൾ എത്തിയിരുന്നു .അവസാനം സതീശന്റെ താമസവും ഒരുക്കിയത് അയർലന്റിലെ ഈ നേഴ്‌സിങ് റിക്രൂട്ടിങ് ഏജന്റ് ആണെന്നും എന്നത് ഞെട്ടിക്കുന്ന വാർത്ത റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത് .
എല്ലാ രാഷ്ട്രീയ നേതാക്കളും മലയാളികളുടെ ക്ഷേമം അന്വേഷിക്കാൻ പ്രവാസികളുടെ വിയർപ്പിന്റെ പണത്തിൽ വിദേശത്ത് കറങ്ങാറുണ്ട്. പേരിന് ഒരു മീറ്റീങ്ങും, കമ്മിറ്റി യോഗവും. പിന്നെ അന്തിയുറക്കം പ്രവർത്തകരേ സോപ്പിട്ട് അവരുടെ ചിലവിലും വീട്ടിലും ഹോട്ടലിലും . മാത്രമല്ല നേതാക്കൾ പോകുമ്പോൾ ഒരു പോകറ്റ് മണിയും കൊടുക്കാറുണ്ട്. അതിനായി പ്രവർത്തകരിൽ നിന്നും 1000 യൂറോ പിരിച്ചാൽ 500 പിരിക്കുന്നവർ മുക്കി ബാക്കി 500 നേതാവിനും കൊടുക്കും. ഇങ്ങിനെ ഒക്കെ വിവാദവും… ഒരു കാര്യവും ഇല്ലെന്ന് തെളിയിച്ച പ്രവാസികളേ പിഴിയലിൽ ഇപ്പോൾ ആദർശവാൻ വി.ഡി സതീശൻ ഉൾപ്പെട്ടില്ല എന്നതാണ് സൂചന .പകരം പണച്ചാക്കുകൾ സ്പോൺസർ ചെയ്യുകയായിരുന്നു എന്നതാണ് ഉയരുന്ന ആരോപണം .ആദര്ശവാനായ സതീശനെ സ്പോൺസർ ചെയ്തത് നേഴ്‌സിങ് റിക്രൂട്ടിങ് -റിയൽ എസ്റ്റേറ്റ് ഏജന്റ് എന്നാ ആരോപണം അല്ലാ എന്ന് തെളിയിക്കേണ്ട ബാധ്യത ഉന്നതനായ നേതാവിൽ മാത്രം .ഏറ്റവും കൂടുതൽ വിദേശ യാത്രകൾ നടത്തിയത് വയലാർ രവിയാണ്. പ്രവാസി മന്ത്രിയായിരുന്നപ്പോൾ ടൂറിനായി ഒരു ടൂർ സർക്കാർ ചിലവിൽ. രവിയുടെ ഒരു യാത്രക്കും ഒരു നേട്ടവും ഇന്ത്യക്കോ പ്രവാസികൾക്കോ ലഭിച്ചത് ചരിത്രത്തിൽ ഇല്ല.എന്നാൽ അതേപാതയിൽ ആണോ സതീശനും എന്നതാണിപ്പോൾ ഉയരുന്ന ചോദ്യം









