മരണം ഹൃദയഭേദകം.;സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്. വേദനകള്‍ വിശദമായി കേട്ടു; ബിടെക് ജയിച്ച മകന് സ്ഥിര ജോലി നല്‍കണമെന്ന് ആവശ്യം മന്ത്രിക്ക് മുന്നില്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ വീട് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു .ഇന്ന് രാവിലെ 7.10 ഓടെയാണ് ബിന്ദുവിന്റെ വീട്ടിലേയ്ക്ക് മന്ത്രി എത്തിയത്. മന്ത്രിക്കൊപ്പം സിപിഐഎം നേതാവ് കെ അനില്‍ കുമാര്‍ അടക്കമുള്ള നേതാക്കളുണ്ടായിരുന്നു. മന്ത്രിയെത്തിയതിന് പിന്നാലെ വൈകാരിക രംഗങ്ങള്‍ക്കായിരുന്നു വീട് സാക്ഷ്യംവഹിച്ചത്. മന്ത്രിയെ കെട്ടിപ്പിടിച്ച് ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മി കരഞ്ഞു. ഇതോടെ മന്ത്രിയും വിതുമ്പി.

ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ഇരുന്നാകും പങ്കെടുക്കുക. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ കുടുംബത്തിനുള്ള സഹായം യോഗം ചര്‍ച്ച ചെയ്യും. ബിന്ദുവിന്റെ മകന്‍ ബിടെക് യോഗ്യതയുള്ള വ്യക്തിയാണ്. ഇത് പരിഗണിച്ച് സ്ഥിരം ജോലി സര്‍ക്കാര്‍ നല്‍കിയേക്കും. നഷ്ടപരിഹാരവും നല്‍കും. ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യമന്ത്രി വീണ് ജോര്‍ജ് വേദന കേട്ടിരുന്നു. ഇത് മുഖ്യമന്ത്രിയേയും അറിയിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പതിവു മന്ത്രിസഭായോഗം സാധാരണയായി ബുധനാഴ്ചയാണ് ചേരുന്നത്. എന്നാല്‍ അന്ന് പൊതുപണിമുടക്കായ സാഹചര്യത്തില്‍ വെള്ളിയാഴ്ച ചേരാമെന്നാണ് മന്ത്രിമാരെ അറിയിച്ചിട്ടുള്ളത്. അമേരിക്കയിലും ഇന്ത്യയിലും സമയ വ്യത്യാസമുള്ള സാഹചര്യത്തില്‍ രണ്ടിടത്തെയും സമയക്രമം കണക്കാക്കിയാകും ചേരുക. ഇന്നലെ പുലര്‍ച്ചെയാണ് മുഖ്യമന്ത്രി ദുബായ് വഴി അമേരിക്കയിലെ മയോ ക്ലിനിക്കില്‍ തുടര്‍ ചികിത്സയ്ക്കായി പോയത്. ഫയലുകളില്‍ ഓണ്‍ലൈനായി മുഖ്യമന്ത്രി തീരുമാനമെടുക്കും. മുഖ്യമന്ത്രി അമേരിക്കയില്‍ എത്തിയിട്ടുണ്ട്. ബിന്ദുവിന്റെ വീട്ടിലെത്തിയ ആരോഗ്യമന്ത്രി വിശദമായി തന്നെ കാര്യങ്ങള്‍ ചോദിച്ച് അറിഞ്ഞു. മകന് സ്ഥിരം ജോലി നല്‍കണമെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് ആവശ്യപ്പെട്ടു. മകളുടെ ചികില്‍സയും മന്ത്രിയുടെ മുന്നില്‍ വച്ചു. ഇതിലെല്ലാം അനുകൂല തീരുമാനം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കി.

കുടുംബം ഉന്നയിച്ച എല്ലാ പ്രശ്‌നവും അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. എന്റെ കൂടി ദുഖമാണ് ഇത്. കുടുംബം ഉന്നയിച്ച എല്ലാ വിഷയങ്ങള്‍ക്കും തീരുമാനമുണ്ടാകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വേണ്ട ഇടപെടല്‍ നടത്തുമെന്ന് മന്ത്രിക്കൊപ്പമുണ്ടായിരുന്ന സിപിഎം സംസ്ഥാന സമിതി അംഗം അനില്‍കുമാറും പറഞ്ഞു. കുടുംബത്തിന്റെ സിപിഎം അനുഭാവം അടക്കം അനില്‍ കുമാര്‍ ചര്‍ച്ചയ്ക്കിടെ ഉയര്‍ത്തിക്കാട്ടി. നീതി ഉറപ്പാണെന്നും അനില്‍കുമാര്‍ വിശദീകരിച്ചു.

 

Top