വീണാ ജോര്‍ജിനെതിരെ പ്രകടനം നടത്തിയവരെ സി.പി.ഐ എം പുറത്താക്കി

പത്തനംതിട്ട: ആറന്മുളയില്‍ ഇടതു സ്ഥാനാര്‍ഥിയായി നിര്‍ദേശിക്കപ്പെട്ട മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജിനെതിരേയും കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനെ അനുകൂലിച്ചും പ്രകടനം നടത്തിയവരെ സി.പി.ഐ എം പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. പുറത്താക്കിയവരില്‍ മൂന്നു ലോക്കല്‍ കമ്മറ്റിയംഗങ്ങളുമുണ്ട്. മൊത്തം 12 പേരെയാണ് പുറത്താക്കിയിരിക്കുന്നത്.

ലോക്കല്‍ കമ്മറ്റിയംഗങ്ങളായ ഷൈനു, എ.ആര്‍. ശശിധരന്‍ നായര്‍, പ്രദീപ്, മഞ്ഞനിക്കര ബ്രാഞ്ച് സെക്രട്ടറി പ്രസന്നന്‍ നായര്‍, ഓമല്ലൂര്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി ശിവരാജന്‍, ഡി.വൈ.എഫ്.ഐ പഞ്ചായത്ത് സെക്രട്ടറി ബിനു പണിക്കര്‍ എന്നിവരടക്കം 12 പേരെയാണ് പുറത്താക്കിയത്. ഇതില്‍ ഷൈനു ഓമല്ലൂര്‍ പഞ്ചായത്ത് അംഗവും ശശിധരന്‍ നായര്‍ മുന്‍ അംഗവും പ്രദീപ് ഡി.വൈ.എഫ്.ഐ നേതാവുമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്തനംതിട്ട ഏരിയാ കമ്മറ്റിയോഗത്തിലും തുടര്‍ന്ന് നടന്ന ലോക്കല്‍ കമ്മറ്റി യോഗത്തിലുമാണ് തീരുമാനം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സംസ്ഥാന കമ്മറ്റിയംഗം ആര്‍. ഉണ്ണികൃഷ്ണപിള്ള, ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ.ജി നായര്‍ എന്നിവര്‍ പങ്കെടുത്തു. പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരേ പ്രകടനം നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കാനുള്ള ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം ഇവര്‍ ഏരിയാ കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് കുറ്റക്കാരെ പുറത്താക്കാന്‍ ഏരിയാ കമ്മറ്റി തീരുമാനമെടുത്തു. ഉച്ചയ്ക്ക് ശേഷം തന്നെ ഓമല്ലൂര്‍ ലോക്കല്‍ കമ്മറ്റി വിളിച്ചു ചേര്‍ത്ത് തീരുമാനം അറിയിക്കുകയായിരുന്നു

Top