അന്ന് സ്വർണ്ണത്തോടുള്ള ഭ്രമം കൊണ്ടാണ് അങ്ങനെ ചെയ്തത് ; സുഹൃത്തിന്റെ ജ്വല്ലറിയിൽ നിന്നും ഒരു ദിവസത്തേക്കായി കടമെടുത്ത സ്വർണ്ണമാണ് അന്ന് ധരിച്ചത് :വിശദീകരണവുമായി വീണാ നായർ

സ്വന്തം ലേഖകൻ

കൊച്ചി: തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മലയാള പ്രേക്ഷകരുടെ പ്രിയതാരം വീണാ നായർ. നൂറു പവനും കാറും ഒരേക്കർ വസ്തുവും നൽകിയിട്ടും സ്ത്രീധന പീഡനം നേരിടേണ്ടിവന്നതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയെ കുറിച്ച് വീണാ നായർ പങ്കുവെച്ച കുറിപ്പ് ഏറെ വിവാദമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറിപ്പിന് പിന്നാലെ നിരവധി കമന്റുകൾ ഉണ്ടായതോടെ താരം തന്നെ മണിക്കൂറുകൾക്കകം പോസ്റ്റ് പിൻവലിച്ചിരുന്നു.

ഇപ്പോഴിതാ സംഭവത്തിൽ തന്റെ വിശദീകരണം അറിയിച്ച് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വീണ. തന്റെ മകനെ കുറിച്ച് കമന്റുകൾ വന്നതിനെ തുടർന്നാണ് പോസ്റ്റ് പിൻവലിച്ചതെന്ന് വീണ പറയുന്നു.

വീഡിയോയുടെ പൂർണ്ണരൂപം

വിവാഹത്തിന് 44 ദിവസം മുൻപ് അച്ഛനും ആറു മാസം മുൻപ് അമ്മയും മരിച്ചു. സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ കുറച്ച് സ്വർണമാണ് തനിക്കുണ്ടായിരുന്നത്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹവും അന്നത്തെ നാട്ടുനടപ്പും കാരണം ഒരുപാട് സ്വർണം ധരിക്കണമെന്നു തനിക്കുണ്ടായിരുന്നു.

അതിനായി സുഹൃത്തിന്റെ ജ്വല്ലറിയിൽ നിന്നും ഒരു ദിവസത്തേയ്ക്കായി സ്വർണം കടമായി എടുക്കുകയായിരുന്നു. ഇക്കാര്യം ഭർത്താവിന്റെ വീട്ടുകാർക്കും അറിയാമായിരുന്നെന്നും ,അന്നത്തെ തന്റെ ഭ്രമം കൊണ്ടാണ് അങ്ങനെ ചെയ്തത്.

അതിലിപ്പോൾ പശ്ചാത്താപമുണ്ട്.കഴിഞ്ഞ 7 വർഷം കൊണ്ട് തനിക്കു മാറ്റം വന്നിട്ടുണ്ട്. സ്വർണം ചോദിച്ച് വരുന്ന പുരുഷന്മാരെ പെൺകുട്ടികൾ വേണ്ടെന്നു തന്നെ പറയണമെന്നാണ് എന്റെ നിലപാട്.

Top