മര്‍ദനമേറ്റ വിസ്മയ കാറില്‍ നിന്ന് ചാടി, കിരണിന് കത്രിക പൂട്ടായി ആള്‍ഡ്രിന്റെ മൊഴി.കിരണ്‍ ജാമ്യം നേടി പുറത്തിറങ്ങില്ല; അന്വേഷണ സംഘത്തിന് ഐജിയുടെ നിര്‍ദ്ദേശം

കൊല്ലം: ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട വിസ്മയയുടെ ഭര്‍ത്താവ് കിരണിന്റെ മറ്റൊരു മുഖം. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ വിസ്മയക്ക് കിരണില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നുവത്രെ. അഞ്ച് തവണയാണ് വിസ്മയയെ മര്‍ദ്ദിച്ചതെന്ന് കിരണ്‍ പോലീസിനോട് പറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. കിരണിന്റെ ശാസ്താംനടയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ പോലീസിന് ചിറ്റുമല സ്വദേശി ആള്‍ഡ്രിന്‍ നല്‍കിയ മൊഴി വളരെ നിര്‍ണയാകമാണ്. മര്‍ദ്ദനമേറ്റ വിസ്മയ കാറില്‍ നിന്ന് പുറത്തേക്ക് ചാടി അഭയം പ്രപിച്ചത് ഇദ്ദേഹത്തിന്റെ വീട്ടിലായിരുന്നു.

കിരണിന്റെ വീട്ടില്‍ വച്ചും വിസ്മയയുടെ വീട്ടില്‍ വച്ചും വിസ്മയക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്. കൂടാതെ വിസ്മയ പഠിച്ചിരുന്ന പന്തളത്തെ ആയുര്‍വേദ കോളജില്‍ വച്ചും മര്‍ദ്ദനമേറ്റുവെന്ന് പോലീസിന് വിവരം ലഭിച്ചു. അതിനിടെയാണ് കാറില്‍ വച്ചുള്ള മര്‍ദ്ദനത്തിന്റെ വിവരം പുറത്തുവന്നിരിക്കുന്നത്. വിസ്മയയുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നുള്ള മൊഴിയും പ്രതിക്കെതിരാണ്.തെളിവെടുപ്പിനിടെ കിരണ്‍ നിര്‍വികാരനായിട്ടാണ് പ്രതികരിക്കുന്നത്. വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയ കിരണിന്റെ വീട്ടിലെ ശുചിമുറി പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചു. ആത്മഹത്യയാണ് മരണ കാരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ഇതിലേക്ക് നയിച്ച കാര്യകാരണങ്ങള്‍ ഓരോന്നും ഇഴകീറി പരിശോധിക്കുകയാണ് പോലീസ്.

വിസ്മയക്ക് റോഡിലും വീട്ടിലും കാറിലും വച്ച് മര്‍ദ്ദനമേറ്റു എന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. പ്രതി കിരണുമായി തെളിവെടുപ്പ് തുടരുന്നതിനിടെ പോലീസിന് കിട്ടുന്നത് വിസ്മയുടെ ജീവിതത്തിലെ ഞെട്ടിക്കുന്ന സംഭവങ്ങളാണ്. കാറില്‍ വച്ച് മര്‍ദ്ദനമേറ്റ സമയം ഡോര്‍ തുറന്ന് പുറത്തേക്ക് ചാടുന്ന സാഹചര്യവുമുണ്ടായി.

കൊല്ലത്തു നിന്ന് ശാസ്താംനടയിലെ വീട്ടിലേക്കുള്ള യാത്രക്കിടെ കാറില്‍ വച്ച് വിസ്മയക്ക് മര്‍ദ്ദനമേറ്റുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച പുതിയ വിവരം. വിസ്മയ അവശനിലയിലായതോടെ ഇനിയും മര്‍ദ്ദനമേല്‍ക്കരുത് എന്ന് കരുതി ഡോര്‍ തുറന്ന് പുറത്തേക്ക് ചാടി. വേഗത കുറഞ്ഞ വേളയിലാണ് കാറില്‍ നിന്ന് ചാടിയത്.
ചിറ്റുമല സ്വദേശിയായ ഹോം ഗാര്‍ഡ് ആള്‍ഡ്രിന്റെ വീട്ടിലാണ് അന്ന് വിസ്മയ അഭയം ചോദിച്ചെത്തിയത്. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോഴായിരുന്നു ഈ സംഭവം. ആളുകള്‍ കൂടിയതോടെ വിസ്മയയെ കൂട്ടാതെ കിരണ്‍ വേഗം കടന്നുകളയുകയായിരുന്നുവെന്ന് ആള്‍ഡ്രിന്‍ മൊഴി നല്‍കി. കിരണിന്റെ ഇവിടെ എത്തിച്ച് തെളിവെടുത്തു.

അതേസമയം കിരണ്‍ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാകരുത് എന്നാണ് നിര്‍ബന്ധത്തിലാണ് അന്വേഷണ സംഘം. എല്ലാ തെളിവുകളും ശേഖരിക്കുകയാണ് പോലീസ് ചെയ്യുന്നത്. വിസ്മയയുടെ ജീവിതത്തില്‍ നേരിട്ടും അല്ലാതെയും ഭാഗമായ എല്ലാവരില്‍ നിന്നും മൊഴിയെടുക്കുകയാണ് പോലീസ്. കിരണിനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടാനും തീരുമാനിച്ചു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടാകും. അങ്ങനെ സംഭവിച്ചാല്‍ അന്വേഷണ സംഘത്തിന് മാനക്കേടാകും. അതുകൊണ്ടുതന്നെ പഴുതടച്ച അന്വേഷണവും തെളിവ് ശേഖരണവുമാണ് നടക്കുന്നത്. കിരണിന്റെയും വീട്ടുകാരെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിനും പോലീസിന് പദ്ധതിയുണ്ട്.

വിസ്മയ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള കിരണ്‍കുമാറിനെ ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത വിധം പൂട്ടാന്‍ അന്വേഷണ സംഘത്തിന് ഐജിയുടെ നിര്‍ദ്ദേശം. 90 ദിവസത്തിനകം കിരണിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കി. 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ കിരണ്‍ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് നീക്കം.

തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങിയ കിരണ്‍ കുമാറിനെ ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ ഓഫീസില്‍ കൊണ്ടു വന്ന് ചോദ്യം ചെയ്തു. കിഴക്കേ കല്ലട രണ്ടു റോഡിനു സമീപചത്തെ വീട്ടിലെത്തിച്ച് തെളിവെടുത്തു. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനിടെ വിസ്മയയുടെ വീട്ടില്‍ പോയി മടങ്ങുമ്പോള്‍ കിരണും വിസ്മയയും തമ്മില്‍ കാറില്‍ വെച്ച് വഴക്കിട്ടു. കിരണ്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് വിസ്മയ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി. ഈ വീട്ടിലെത്തിച്ചാണ് തെളിവെടുത്തത്. ചൊവ്വാഴ്ച കിരണിന്റെ വീടായ പോരുവഴി ശാസ്താംനട ചന്ദ്രവിലാസത്തിലെത്തിച്ച് തെളിവെടുപ്പു നടത്തും. കിരണിന്റെ സാന്നിധ്യത്തില്‍ സഹോദരിയെയും സഹോദരി ഭര്‍ത്താവിനെയും ചോദ്യം ചെയ്യും.

Top