തിരുവനന്തപുരം: കൊല്ലത്ത് നടന്‍ മുകേഷിനെയും ആറന്മുളയില്‍ മാധ്യമ പ്രവര്‍ത്തക വീണാ ജോര്‍ജിനേയും വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയേയും മത്സരിപ്പിക്കാന്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. എതിര്‍പ്പുകള്‍ ഉയരുന്നിടത്ത് ജില്ലാക്കമ്മറ്റികള്‍ വിളിച്ച് ചേര്‍ത്ത് സാഹചര്യം വിശദീകരിക്കും. എറണാകുളം ജില്ലാസെക്രട്ടറി പി. രാജീവിനെ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ മത്സരിപ്പിക്കേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറ്ിയേറ്റ്. രാജീവിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ അവഗണിക്കും. ആവശ്യമെങ്കില്‍ കീഴ്ഘടകങ്ങളില്‍ വിശദീകരണം നല്‍കും.
അതേ സമയം പാര്‍ട്ടി തീരുമാനത്തിനെതിരെ പ്രകടനം നടത്തിയവര്‍ പാര്‍ട്ടി ശത്രുക്കളാണെന്ന സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി. തൃപ്പൂണിത്തുറയില്‍ പി. രാജീവിന് വേണ്ടിയും വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയ്‌ക്കെതിരേയും പ്രകടനം നടന്നിരുന്നു.
തര്‍ക്കമുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടിക വീണ്ടും പരിശോധനയ്ക്കായി കീഴ്ഘടകങ്ങളിലേക്ക് അയക്കുമെന്ന് സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പ്രശ്‌നമുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം കീഴ്ഘടകങ്ങള്‍ വീണ്ടും ചര്‍ച്ചചെയ്യണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കി. ജില്ലാ സെക്രട്ടറിയേറ്റും മണ്ഡലം കമ്മിറ്റികളും സ്ഥാനാര്‍ഥി പട്ടിക ചര്‍ച്ച ചെയ്യണം.
പയ്യന്നൂരില്‍ സിറ്റങ് എംഎല്‍എ സി കൃഷ്ണനെയും ബേപ്പൂരില്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ വികെസി മമ്മദ് കോയയേയും മത്സരിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റ് തീരുമാനം എടുത്തിരുന്നു. പയ്യന്നൂര്‍ എംഎല്‍എ ആയ സി കൃഷ്ണനെതിരെ ജില്ലാ കമ്മറ്റിയും പ്രാദേശിക തലത്തിലും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പ്രതിഷേധങ്ങളെ മുഖവിലയ്‌ക്കെടുക്കേണ്ടന്നാണ് സെക്രട്ടറിയേറ്റ് തീരുമാനം. എളമരം കരീമാണ് ബേപ്പൂരിലെ സിറ്റിങ് എംഎല്‍എ. സിഐടിയു സംസ്ഥാന സെക്രട്ടറിയായ കരീമിനെ ഇത്തവണ മത്സരിപ്പിക്കേണ്ട എന്ന പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഈ മാസം 26ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ നിശ്ചയിച്ച് യോഗം പിരിയുകയായിരുന്നു


