പൊളിറ്റിക്കൽ ഡെസ്‌ക്
ചെന്നൈ: മെഴ്‌സലിലെ ജി.എസ്.ടിയെച്ചൊല്ലിയുള്ള പോരിനിടെ വിജയ് ആരാധകർ കൂട്ടതോടെ ബിജെപിയിലേയ്ക്ക്. വിജയ് മക്കൾ ഇയക്കം എന്ന സംഘടനയിലെ അറുപതിലേറെ പ്രവർത്തകരാണ് കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നത്. ബിജെപി നേതാവ് എച്ച്.രാജയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ചുള്ള തീരുമാനമുണ്ടായത. പ്രവർത്തകർ കൂട്ടത്തോടെ സംഘടന വിട്ട് ബിജെപിയിൽ ചേർന്നത് വിജയ് ഫാൻസിനു കനത്ത തിരിച്ചടിയായിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഇതു വൻ ചർച്ചകൾക്കു തുടക്കമിട്ടിട്ടുണ്ട്. രാഷ്ട്രീയ മോഹനത്തോടെ വിജയ് നടത്തുന്ന നീക്കങ്ങൾക്കാണ് ഇത് കടുത്ത തിരിച്ചടിയാകുന്നതെന്നാണ് സൂചന. കേന്ദ്ര സർക്കാർ നടപ്പാക്കിയ ചരക്കു സേവന നികുതിയെയും, ഡിജിറ്റൽഇന്ത്യ പദ്ധതിയെയും പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങൾ വിജയ് ചിത്രമായ മെഴ്‌സലിൽ ഉൾപ്പെടുത്തിയത് വിവാദമായി മാറിയിരുന്നു. ഇതേ തുടർന്നാണ് വിജയ് ഫാൻസും ബിജെപിയും നേർക്കുനേർ വന്നത്. ചിത്രത്തിൽ നിന്ന് ഈ രംഗങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതൃത്വം രംഗത്ത് എത്തുകയും ചെയ്തിരുന്നു. മാത്രമല്ല, സംഭവം വിവാദമാക്കി എച്ച്.രാജ പ്രസ്താവന ഇറക്കുകയും ചെയ്തു.


