ആടുതോമയ്ക്കും കോട്ടയം കുഞ്ഞച്ചനും പിന്നാലെ ജോസഫ് കുരുവിളയായി ഇളയ ദളപതിയും; തെറിയില്‍ വിജയ് കോട്ടയംകാരന്‍

മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ അനശ്വരമാക്കിയ കോട്ടയം കുഞ്ഞച്ചന്‍, ഡേവിഡ് ജോണ്‍ കൊട്ടാരത്തില്‍, ടോണി കുരിശിങ്കല്‍, ആടുതോമ എന്നീ കോട്ടയം കഥാപാത്രങ്ങള്‍ക്ക് പിന്‍ഗാമിയായി ഇളയ ദളപതിയും. വിജയ്യിയുടെ പുതിയ ചിത്രമായ തെറിയില്‍ വിജയ് മൂന്ന് ഗെറ്റപ്പുകളില്‍ എത്തുമ്പോള്‍ അതിലൊന്ന് കോട്ടയം കാരന്‍ ജോസഫ് കുരുവിളയാണെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇതോടെ ഹിറ്റായി കഴിഞ്ഞ ട്രെയലറിലെ സൂചന വച്ച് വിജയ് കോട്ടയം കാരനായാണ് വെള്ളിത്തിരയിലെത്തുന്നത്.

ഈ കഥാപാത്രം കോട്ടയംകാരനാണെന്നാണ് അണിയറവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ വിജയ് ഉപയോഗിക്കുന്ന സുസുക്കി ബൈക്ക് കോട്ടയം രജിസ്‌ട്രേഷന്‍ ആണ്. കൂടാതെ ട്രെയിലറില്‍ കാണിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയുടെ ബോര്‍ഡ് മലയാളത്തിലാണ്, ഒപ്പം മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ആംബുലന്‍സിന്റെ രജിസ്‌ട്രേഷനും കോട്ടയം തന്നെ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിത്രത്തിലെ മലയാളിസാന്നിധ്യം ഇതുവരെയും സംവിധായകന്‍ അറ്റ്‌ലീ പുറത്തുവിട്ടിട്ടില്ല. ട്രെയിലര്‍ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ സത്യമാണെങ്കില്‍ മലയാളികള്‍ക്ക് ഇരട്ടി ആഘോഷമാകും തെറി നല്‍കുക.

Top