നികുതി കുടിശിക തിരിച്ചുപിടിക്കാന്‍ മദ്യരാജാവിന്റെ ആസ്തികള്‍ ലേലത്തിന്; 812 കോടി പിടിക്കാന്‍ വിജയ്മല്ല്യയുടെ സ്വകാര്യവിമാനവും വില്‍ക്കും

ന്യൂഡല്‍ഹി: സേവന നികുതി കുടിശിക തിരിച്ചു പിടിക്കാനായി മദ്യരാജാവ് വിജയ് മല്യയുടെ ആസ്തികള്‍ സര്‍ക്കാര്‍ ലേലം ചെയ്യുന്നു. 812 കോടി രൂപയാണ് സേനവനികുതിയിനത്തില്‍ മല്യ അടയ്ക്കാനുള്ളത്.

മല്യയുടെ സ്വകാര്യ വിമാനവും ലേലത്തിന് വയ്ക്കുന്നതായിരിക്കും. എയര്‍ബസ് എസിജെ 319 എന്ന വിമാനമാണ് ലേലത്തിന് വെക്കുന്നത്. ഇതുകൂടാതെ, അഞ്ച് ചെറിയ എടിആര്‍ വിമാനങ്ങളും മൂന്നു ഹെലികോപ്റ്ററുകളും കൂടിലേലത്തിന് വയ്ക്കും. വിമാനങ്ങള്‍ സേവനനികുതി വിഭാഗം ഏറ്റെടുത്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലേല നടപടിയുമായി മുന്നോട്ട് പോകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ലേലത്തുക ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. മെയ് മാസത്തില്‍ ലേലം നടക്കുന്നതായിരിക്കും. 812 കോടിയില്‍ 32കോടി കിങ്ഫിഷര്‍ എയര്‍ലൈന്‍സ് യാത്രക്കാരില്‍ നിന്ന് ശേഖരിച്ച് സര്‍ക്കാരില്‍ അടയ്‌ക്കേണ്ടതായിരുന്നു.

സേവന നികുതി അടയ്ക്കാത്ത മല്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍, 50ലക്ഷം നല്‍കി ആ കേസില്‍ നിന്ന് മല്യ ഊരി പോരുകയായിരുന്നു. ബാങ്കും സര്‍ക്കാരും മല്യയ്‌ക്കെതിരെ തിരിഞ്ഞതോടെ മല്യയ്‌ക്കെതിരെയുള്ള കുരുക്ക് ഒന്നു കൂടി മുറുകുകയാണ്.

Top