മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം!വീടുകൾക്ക് ചിലർ തീയിട്ടു.നിയന്ത്രണം ഏറ്റെടുത്ത് സൈന്യം, നിരോധനാജ്ഞ

ഗുവാഹത്തി: മണിപ്പൂരില്‍ ഇന്ന് ഉച്ചയോടെ പുതിയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ഇംഫാലിലെ ന്യൂ ചെക്കോണ്‍ പ്രദേശത്തെ മെയ്ദി, കുക്കി സമുദായങ്ങളിലെ ഒരു വിഭാഗം ഏറ്റുമുട്ടുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സൈന്യം സ്ഥലത്തെത്തിയിട്ടുണ്ട്. സംഘർഷത്തെ തുടര്‍ന്ന് ഇംഫാലിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഇംഫാലിൽ ന്യൂ ലംബുലാനെയിൽ ഉപേക്ഷിക്കപ്പെട്ട വീടുകൾക്ക് ചിലർ തീയിട്ടു. സൈന്യം തീയണക്കാൻ ശ്രമിക്കുകയാണ്.

മെയ്തെയ് വിഭാഗത്തിന്‍റെ പട്ടിക വർഗ പദവിയുമായി ബന്ധപ്പെട്ട തർക്കമാണ് മണിപ്പൂരില്‍ കലാപത്തില്‍ കലാശിച്ചത്. ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരില്‍ നടക്കുന്നത്. ജനസംഖ്യയുടെ 64 ശതമാനമത്തോളം വരുന്ന ഗ്രോത്രതര വിഭാഗമാണ് മെയ്തെയ്. ഇവർ ഭൂരിഭാഗവും ഹിന്ദു സമുദായത്തില്‍പ്പെട്ടതാണ്. 35 ശതമാനത്തോളം വരുന്ന നാഗ, കുക്കി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാർ ഭൂരിഭാഗവും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആയുധധാരികളായ മൂന്ന് കുക്കി ആദിവാസികള്‍ ന്യൂ ചെക്കോണ്‍ പരിസരത്ത് കടയടക്കാന്‍ കടയുടമകളെ ഭീഷണിപ്പെടുത്തിയതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പിന്നാലെ തന്നെ അവിടെ എത്തിയ അസം റൈഫിള്‍സ് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്ത് സംസ്ഥാന പൊലീസിന് കൈമാറി. കസ്റ്റഡിയിലെടുത്ത് രണ്ട് പേരുടെ കൈവശം തോക്കുകളുണ്ടായിരുന്നു. അതേസമയം, സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട സ്ഥലത്തെ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തോളം മണിപ്പൂരിന്റെ വിവിധ മേഖലകളില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായിരുന്നു.

ഇന്നത്തെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിരുന്നു. പ്രദേശത്ത് സൈന്യത്തെയും അര്‍ദ്ധ സൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം മൂന്നിനാണ് കുക്കി- മേയ്ദി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്.

തങ്ങളുടെ സാമൂഹിക പിന്നോക്കവസ്ഥ പരിഗണിച്ച് പട്ടിക വർഗ്ഗ പദവി വേണമെന്ന് മെയ്തെയ് വിഭാഗക്കാർ ദീർഘനാളായി ഉയര്‍ത്തുന്ന വിഷയമാണ്. 1949 ല്‍ മണിപ്പൂർ ഇന്ത്യയോട് ചേരുന്നത് വരെ തങ്ങളെ ഗോത്രമായാണ് പരിഗണിച്ചിരുന്നതെന്നും എന്നാല്‍ അതിന് ശേഷം പദവി നഷ്ടമായെന്നും മെയ്തെയ് വാദിക്കുന്നു. എന്നാല്‍ ഇതിനെ നാഗ, കുക്കി വിഭാഗങ്ങള്‍ എതിര്‍ക്കുകയാണ്. മെയ്തെയ് വിഭാഗത്തിന് 60 അംഗ നിയമസഭയിലെ 40 സീറ്റുകളില്‍ പ്രാതിനിധ്യം ഉണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. മെയ്തെയ്ക്ക് പട്ടികവർഗ പദവി ലഭിക്കുന്പോള്‍ തങ്ങളുടെ ജോലി സാധ്യത അടക്കം കുറയുമെന്നും നാഗ കുക്കി വിഭാഗങ്ങള്‍ ആരോപിക്കുന്നു.

Top