സെക്രട്ടറിയേറ്റിൽ നിന്ന് മുഖ്യമന്ത്രിയെ പുറത്താക്കി ചാണക വെള്ളം തളിക്കണം: വിഎസ്

തിരുവനന്തപുരം: ലൈംഗികാരോപണത്തിന് വിധേയനായ മുഖ്യമന്ത്രിയെ പുറത്താക്കി സെക്രട്ടറിയേറ്റിൽ ചാണക വെള്ളം തളിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. ബിജുവിന്‍റെ ലൈംഗികാരോപണം വഴി വലിയ നാണക്കേടാണ് മുഖ്യമന്ത്രി കേരളത്തിന് സംഭാവന ചെയ്തത്. ഇത് പോലൊരു സംഭാവന മറ്റാർക്കും നൽകാൻ കഴിയില്ല. അമ്മ പെങ്ങന്മാരെ ഒാർത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നും വി.എസ് പറഞ്ഞു.

ബിജു രാധാകൃഷ്ണന്‍റെ ലൈംഗികാരോപണം വഴി വലിയ നാണക്കേടാണ് മുഖ്യമന്ത്രി കേരളത്തിന് സംഭാവന ചെയ്തത്. മുഖ്യമന്ത്രിക്കും രണ്ട് മന്ത്രിമാർക്കും എതിരായ ലൈംഗികാരോപണത്തിന്‍റെ സി.ഡി സോളാർ കമ്മീഷൻ പിടിച്ചെടുക്കണം. ബിജു രാധാകൃഷ്ണന്‍റെ കൈവശമാണ് ഈ തെളിവുള്ളത്. ഇത് നശിപ്പിക്കുന്നതിന് മുമ്പ് പിടിച്ചെടുക്കാൻ കമ്മീഷൻ ഉത്തരവിടണമെന്നും വിഎസ് ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ഉമ്മൻചാണ്ടി സരിതയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ബിജു രാധാകൃഷ്ണൻ സോളാർ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജൻ കമ്മിഷന് മുമ്പാകെ മൊഴി നൽകി. ഇതിന്റെ ദൃശ്യങ്ങൾ തന്റെ കൈവശമുണ്ടെന്നും ആവശ്യമെങ്കിൽ ഹാജരാക്കാൻ തയ്യാറാണെന്നും ബിജു പറഞ്ഞു. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ ഷിബു ബേബി ജോൺ, എ.പി.അനിൽ കുമാർ, ഹൈബി ഈഡൻ എം.എൽ.എ, ആര്യാടൻ ഷൗക്കത്ത്, അനിൽ കുമാറിന്റെ പേഴ്സണൽ അസിസ്റ്റന്റ് നസറുള്ള എന്നിവരുമാണ് സരിതയെ ലൈംഗികമായി ഉപയോഗിച്ചതെന്നും മൊഴി നൽകി.

Top