വിഎസിനെ തോല്‍പ്പിക്കാന്‍ രണ്ടുകല്‍പ്പിച്ച് വെള്ളാപ്പള്ളി; മലമ്പുഴയില്‍ മാരാരിക്കുളം ആവര്‍ത്തിക്കുമോ എന്ന ഭയത്താല്‍ വിഎസ് വിഭാഗം

പാലക്കാട്: മലമ്പുഴ ഇത്തവണ വിഎസിന് അഗ്നിപരീക്ഷണമാകുമോ…വാര്‍ദ്ധക്ക്യം അലട്ടാത്ത യുവത്വവുമായി കേരളം മുഴുവനും ഓടിനടക്കുന്ന വിഎസ് അച്യുതാനന്ദന് ഈ വര്‍ഷം നിയമ സഭകാണാന്‍ കഴിയില്ലെന്നാണ് മലമ്പുഴയില്‍ നിന്നു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. വിഎസിനെ തോല്‍പ്പിക്കാന്‍ എന്തിനും തയ്യാറായി വെള്ളപ്പളി നടേശന്‍ പരസ്യമായി തന്നെ രംഗത്തുണ്ട്.. ഇതിനിടയില്‍ വിഎസിന് പാര്‍ട്ടിയിലെ ഒരു വിഭാഗവും പാരയായി മാറുമോ എന്ന ആശങ്കയിലാണ് വിഎസിനെ സ്‌നേഹിക്കുന്ന മലമ്പുഴയിലെ വോട്ടര്‍മാര്‍ക്കുള്ളത്.

വി എസിന്റെ പരാജയം ഉറപ്പിക്കാന്‍ വെള്ളാപ്പള്ളി മലമ്പുഴയിലെത്തി കരുനീക്കം നടത്തി തുടങ്ങിയിട്ട് ദിവസങ്ങളായാന്നൊണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്നുവരെ ചെങ്കൊടി താഴാത്ത മണ്ഡത്തില്‍ അടിയൊഴുക്കുകള്‍ മനസ്സിലാക്കിയില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് സിപിഎം ഭയക്കുന്നുണ്ട്.
സംസ്ഥാന കമ്മിറ്റി നേരിട്ടാണ് പ്രചരണ ഘട്ടങ്ങള്‍ ഓരോന്നും വിലയിരുത്തുന്നത്. ഓരോ ബൂത്തിലും അഞ്ചുവീതം കുടുംബയോഗങ്ങള്‍ നടത്താന്‍ കഴിഞ്ഞ ദിവസം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇക്കൂറി എല്ലാതവണത്തേതുപോലെ വിജയം എളുപ്പമാകില്ലെന്ന് വിഎസിന്റെ ടീമിനും തോന്നിതുടങ്ങിയട്ടുണ്ട്. അത് കൊണ്ട് തന്നെ മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് വിഎസ് തീരുമാനിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബി ജെ പി ഉള്‍പ്പെട്ട എന്‍ ഡി എ മുന്നണിയിലെ ഘടക കക്ഷിയാണ് വെള്ളാപ്പള്ളിയുടെ ബി ഡി ജെ എസ് എങ്കിലും മലമ്പുഴയില്‍ ഈ പാര്‍ട്ടിയുടെ വോട്ട് ബി ജെ പി സ്ഥാനാര്‍ത്ഥി ക്യഷ്ണകുമാറിനല്ല. വിജയ സാദ്ധ്യത ഒട്ടുമില്ലാത്ത ക്യഷ്ണകുമാറിന് വേണ്ടി വോട്ടു പിടിച്ചാല്‍ വി എസ് ഭൂരിപക്ഷം കുറഞ്ഞിട്ടാണെങ്കിലും ജയിക്കുമെന്നാണ് വെള്ളാപ്പള്ളിയുടെ നിരീക്ഷണം. അതു കൊണ്ടു തന്നെ യു ഡി എഫ് സ്ഥാനാര്‍ത്ഥി വി എസ് ജോയിക്ക് വോട്ടുനല്‍കാനാണ് വെള്ളാപ്പള്ളിയുടെ നിര്‍ദ്ദേശം. വി എസ് ജോയിക്ക് വേണ്ടി രഹസ്യമായല്ല പരസ്യമായി തന്നെയാണ് പ്രവര്‍ത്തനം. മലമ്പുഴ മണ്ഡലത്തില്‍ 200 ഓളം യൂണിറ്റുകളാണ് എസ് എന്‍.ഡി.പിക്ക് ഉണ്ടായിരുന്നത്. പതിനായിരത്തിരത്തിലധികം വോട്ടുകള്‍ ബി ഡി ജെ എസിന് ഉണ്ടെന്നാണ് പാര്‍ട്ടി കരുതുന്നത്. ഇത് ഒരുമിച്ച് യു ഡി എഫിന്റെ പെട്ടിയില്‍ വീണാല്‍ അച്യുതാനന്ദന്റെ തോല്‍വി ഉറപ്പാണെന്നാണ് വെള്ളാപ്പള്ളിയുടെ കണക്ക് കൂട്ടല്‍.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 23440 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വി എസ് അച്യുതാനന്ദന്‍ കോണ്‍ഗ്രസിലെ ലതിക സുഭാഷിനെ തോല്‍പ്പിച്ചത്. ലോകസഭയായപ്പോള്‍ ഇടതിന്റെ ഭൂരിപക്ഷം മണ്ഡലത്തില്‍ 31350 വോട്ടായി കൂടി. തദ്ദേശത്തില്‍ ഇത് പിന്നേയും വര്‍ദ്ധിച്ചു. മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലും എല്‍.എഡി.എഫിനാണ് ഭൂരിപക്ഷം. അത് കൊണ്ട് തന്നെ വിഎസിന്റെ തോല്‍വി വെള്ളാപ്പള്ളി സ്വപ്‌നം കാണുന്നത് പോലെ അത്ര എളുപ്പമല്ല. വിഎസിന് മലമ്പുഴയില്‍ അടിപതറിയാല്‍ അത് വെള്ളാപ്പള്ളിയുടെ മാത്രം സ്്വപ്‌നമായിരിക്കില്ല സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ കൂടെ അട്ടിമറിയില്ലാതെ വിഎസിനെ മലമ്പുഴിയില്‍ തൊടാന്‍ കഴിയ്യില്ല എന്നതാണ് സത്യം.

Top