വിഎസിനെതിരെ കെഎസ് യു സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയ് മത്സരിക്കും

ന്യൂഡല്‍ഹി: മലമ്പുഴയില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയ് മല്‍സരിക്കും. തീരുമാനമായ മറ്റ് മണ്ഡലങ്ങള്‍ ഉമ്മന്‍ ചാണ്ടി (പുതുപ്പള്ളി), രമേശ് ചെന്നിത്തല (ഹരിപ്പാട്), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (കോട്ടയം), കെ.സുധാകരന്‍ (ഉദുമ), മമ്പറം ദിവാകരന്‍ (ധര്‍മടം), ഐ.സി.ബാലകൃഷ്ണന്‍ (ബത്തേരി), കെ.സി.അബു, ടി.സിദ്ദിഖ് (കുന്നമംഗലം), കെ.മുരളീധരന്‍ (വട്ടിയൂര്‍ക്കാവ്), എം.എ വാഹിദ് (കഴക്കൂട്ടം), സി.പി മുഹമ്മദ് (പട്ടാമ്പി), കെ.ശിവദാസന്‍ നായര്‍ (ആറന്മുള), ഹൈബി ഈഡന്‍ (എറണാകുളം), വി.പി. സജീന്ദ്രന്‍ (കുന്നത്തുനാട്), അന്‍വര്‍ സാദത്ത് (ആലുവ), ഷാഫി പറമ്പില്‍ (പാലക്കാട്), വി.ടി ബല്‍റാം (തൃത്താല), ജഗദീഷ് (പത്തനാപുരം), സി.ആര്‍.ജയപ്രകാശ്(ചേര്‍ത്തല), കെ.എ.തുളസി(ചേലക്കര), പ്രകാശ് (തിരൂര്‍), സണ്ണി ജോസഫ് (പേരാവൂര്‍), സ്വാമിനാഥന്‍(കോങ്ങാട്), സി.വി.ബാലചന്ദ്രന്‍(ഒറ്റപ്പാലം) എന്നിവരുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലാണ് തീരുമാനമായത്.

ചിറ്റൂരില്‍ എ.അച്യുതന്റെയും സുമേഷ് അച്യുതന്റെയും പേരുകളും കൊടുങ്ങല്ലൂരില്‍ കെ.പി.ധനപാലന്റെയും ടി.എന്‍.പ്രതാപന്റെയും പേരുകളും കണ്ണൂരില്‍ എ.പി.അബ്ദുല്ലക്കുട്ടിയുടെയും കെ.സുരേന്ദ്രന്റെയും പേരുകളും സ്‌ക്രീനിങ്ങ് കമ്മറ്റിക്കുമുന്നിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top