പാലക്കാട്∙ വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതി ആയിരുന്ന പ്രദീപ് ജീവനൊടുക്കി. ആലപ്പുഴ വയലാറിലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പോക്സോ കോടതി തെളിവില്ലെന്ന് കണ്ട് കുറ്റവിമുക്തനാക്കിയിരുന്നു. ചേർത്തല വയലാറിലെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ചത്. സാമ്പത്തി ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രഥമിക വിവരം.വാളയാറിൽ അമ്മയുടെ സമരത്തിന് പിന്നാലെ കേസ് വീണ്ടും ചർച്ചയാകുമ്പോഴാണ് പ്രതിയായിരുന്ന വ്യക്തിയെ ആത്മഹത്യ ചെയ്യ്ത നിലയിൽ കണ്ടെത്തുന്നത്.
വാളയാർ കേസിൽ അഞ്ചു പേരായിരുന്നു പ്രതികൾ. പോക്‌സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകൾ പ്രതികൾക്കെതിരെ എടുത്തെങ്കലും തെളിവുകൾ കണ്ടെത്തി നൽകുന്നതിൽ വീഴ്ച ഉണ്ടാവുകയും പ്രതികളെ കോടതി കുറ്റവിമുക്തരും ആക്കിയിരുന്നു. ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടികളുടെ അമ്മയും പ്രതിപക്ഷ പാർട്ടികളും നീതി തേടി ഒരുമിച്ച് രംഗത്തെത്തിയിരുന്നു.
അമ്മയോടൊപ്പം ബാങ്കിൽ പോയി തിരികെയെത്തിയ ശേഷം മുറിയിലേക്ക് പോയ പ്രദീപ് കുമാറിനെ പുറത്തേക്ക് കാണാതായതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളിൽ മരിച്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.