ഗാസക്കുവേണ്ടി കുരക്കും ; ബംഗ്ലാദേശില്‍ നിന്നും മതേതരന്‍ എന്തു പഠിക്കുമെന്ന് ടി പി സെന്‍ കുമാര്‍

കൊച്ചി : ചരിത്രത്തില്‍ നിന്ന് പഠിക്കാത്തവര്‍ അത് ആവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടവരാണെന്ന് ഡോ.ടി പി സെന്‍ കുമാര്‍. പാകിസ്ഥാന്‍ പട്ടാളക്കുരുതിയില്‍ നിന്ന് സംരക്ഷിച്ച ഇന്ത്യയുടെ സംസ്ഥാനങ്ങള്‍ തന്നെ സ്വന്തമാക്കി കാട്ടുകയാണ് ബംഗ്ലാദേശ്. ഇവരുടെ 6-7 കോടി ചതിയന്മാര്‍ ഇന്ത്യയില്‍ ഉണ്ട്. കേരളത്തിലും. എസ്‌ഐആര്‍ വന്നാല്‍ അവര്‍ വെളിപ്പെടും. അതുകൊണ്ടു ഡീപ് സ്റ്റേറ്റും ഇവിടുത്തെ രാഷ്ട്രവിരോധികളും അതിനെ എതിര്‍ക്കുന്നുവെന്നും സെന്‍ കുമാര്‍ പറയുന്നു.

സെന്‍ കുമാറിന്റെ വാക്കുകള്‍ ; ‘ 1971ല്‍ ഈസ്റ്റ് ബംഗാളില്‍, പാക്കിസ്ഥാന്‍ ഇലക്ഷനില്‍, ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്‍ ഭൂരിപക്ഷം നേടിയശേഷം നടന്ന പാകിസ്ഥാന്‍ പട്ടാളക്കുരുതിയില്‍ 30 ലക്ഷത്തിലധികം ബംഗാളികളാണ് കൊല്ലപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

4 ലക്ഷത്തോളം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. പിന്നീട് മുക്തി ഭാഹിനിയും ഭാരത സൈന്യവും രംഗത്തുവന്നു. 10 ദശലക്ഷത്തിലധികം അഭയാര്‍ത്ഥികള്‍ ഇന്ത്യയില്‍ എത്തി. പാക്കിസ്ഥാന്‍ യുദ്ധത്തില്‍ തോറ്റമ്പി. 93000 പാക് സൈനികര്‍ കീഴടങ്ങി. യുദ്ധവസാനം ഈസ്റ്റ് പാകിസ്ഥാന്‍ ബംഗ്ലാദേശ് എന്ന പുതിയ രാഷ്ട്രമായി. ഇന്ത്യക്ക് ആയിരക്കണക്കിന് ഭടന്മാരുടെ ജീവന്‍ ബലി നല്‍കേണ്ടി വന്നു.

ഇന്ത്യക്ക് കിട്ടിയതെല്ലാം ഒന്നും വാങ്ങാതെ വിട്ടുകൊടുത്തു. പാകിസ്ഥാനില്‍പ്പെട്ട സൈനികര്‍ അടക്കം ന്യായമായ പരിഗണന കിട്ടാതെ തടവില്‍ തുടര്‍ന്നു.

പിന്നീട് 1975ല്‍ മുജിബുര്‍ റെഹ്‌മാന്‍ പട്ടാള ആട്ടിമറിയില്‍ കൊല്ലപ്പെട്ടു. ബംഗ്ലാദേശ് ഇസ്ലാമിക് സ്റ്റേറ്റ് ആയി. ഹിന്ദുക്കളും ക്രിസ്ത്യനികളും പീഡിപ്പിക്കപ്പെട്ടു. ഹിന്ദുക്കള്‍ 28%ല്‍ നിന്ന് 8%ആയി.

പക്ഷെ ഷെയ്ഖ് ഹസീന വന്ന ശേഷം ബംഗ്ലാദേശ് നന്നാകാന്‍ തുടങ്ങി. ഇന്ത്യ വലിയ തോതില്‍ സഹായിച്ചു. ജമാ അത്തെ ഇസ്ലാമിയും ഡീപ് സ്റ്റേറ്റ് ഉം ചേര്‍ന്ന് ഷെയ്ഖ് ഹസീനയെ പുറത്താക്കി. വീണ്ടും ഹിന്ദു ക്രിസ്ത്യന്‍ പീഡനങ്ങള്‍. ക്ഷേത്ര ധംസ്വനങ്ങള്‍. യൂനുസ് എന്ന ചീഫ് അഡൈ്വസര്‍ ഇന്ത്യയില്‍ നിന്ന് ധാന്യവും കറന്റും ഇരന്നുവാങ്ങി, പാകിസ്താനുമായി ബന്ധം തുടങ്ങി.

ഇപ്പോള്‍ ഭാരതത്തിന്റെ സംസ്ഥാനങ്ങള്‍ ബംഗ്ലാദേശില്‍ കാണിച്ചു പാകിസ്താന് സമ്മാനം നല്‍കുന്നു. ഇവന്റെ 6-7 കോടി ചതിയന്മാര്‍ ഇന്ത്യയില്‍ ഉണ്ട്. കേരളത്തിലും. എസ്‌ഐആര്‍ വന്നാല്‍ അവര്‍ വെളിപ്പെടും. അതുകൊണ്ടു ഡീപ് സ്റ്റേറ്റും ഇവിടുത്തെ രാഷ്ട്രവിരോധികളും അതിനെ എതിര്‍ക്കുന്നു.
കെഎം ഷാജി പറഞ്ഞത് മാത്രമാണ് സത്യം.മതമാണ്, മതമാണ്, മതമാണ് എല്ലാം.

ബംഗ്ലാദേശില്‍ നിന്നും മതേതരന്‍ എന്തു പഠിക്കും.?
ഗാസക്കുവേണ്ടി കുരക്കും. അവനു മതമില്ല …മതമില്ല …മതമില്ല.
മുറിക്കും വരെ മതമില്ല..
ചരിത്രത്തില്‍ നിന്ന് പഠിക്കാത്തവര്‍ അത് ആവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടവരാണ്.
ഇനി ബംഗ്ലാദേശിനെ നാം എന്താണ് ചെയ്യേണ്ടത് ?

 

Top