മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ റിസര്‍ച്ച് അസിസ്റ്റന്റായ മനിഷയാണ് ഈ പുതിയ കണ്ടുപിടുത്തം നടത്തിയത്. ഒരാള്‍ സ്വയം വസ്ത്രം മാറുന്നതും ബലം പ്രയോഗിച്ച് അഴിക്കുന്നതും തമ്മിലുള്ള വ്യത്യാസം കൃത്യമായി മനസിലാക്കാന്‍ ഈ സെന്‍സറിന് പറ്റും. ,സ്ത്രീകളുടെ അടിവസ്ത്രത്തില്‍ ഘടിപ്പിക്കുന്ന സ്റ്റിക്കറുകളാണ് സെന്‍സറുകളായി പ്രവര്‍ത്തിക്കുന്നത്. സ്മാർട്ട്ഫോണുകളിലെ ബ്ലൂടൂത്ത് വഴിയും ആപ്പില്‍ നിന്നുമുള്ള സന്ദേശങ്ങളാണ് അപകട സൂചന നല്‍കി സുഹൃത്തുക്കള്‍ക്കെത്തുക. സാഹചര്യങ്ങള്‍ക്കനുസരിച്ച് സെന്‍സറിന് കൃത്യമായ അപകട സൂചന നല്‍കാന്‍ കഴിയുമെന്നും മനീഷ പറയുന്നു. സെന്‍സര്‍ വിജയകരമായ പരീക്ഷണം പൂര്‍ത്തിയായാല്‍ ഇനി സ്ത്രീകള്‍ക്ക് സുരിക്ഷമായി ജീവിക്കാമെന്നും സ്വയം സംരക്ഷണമേറ്റെടുക്കാമെന്നും മനീഷ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.


