അജ്മീര്‍: സെക്‌സ് വീഡിയോകള്‍ക്കടിമായായ ഭര്‍ത്താവ് ഭാര്യയോട് സെക്‌സ് സിനിമകളിലെ നായികമാരെ പോലെ പെരുമാറമെന്നാവശ്യപ്പെട്ടത് പുലിവാലായി. ഭര്‍ത്താവിനെ ഇതോടെ പോലീസ് പൊക്കി അഴിക്കുള്ളിലാക്കി.
അശ്ലീല വീഡിയോകളിലെ നായികമാരെ പോലെ കിടപ്പറയില്‍ പെരുമാറണമെന്ന ആവശ്യം നിരസിച്ചതിന് യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനമേറ്റതൊടെയാണ് സംഭവം അങ്ങാടിപാട്ടായത്.
പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ മര്‍ദ്ദനത്തിനുള്ള കാരണം പുറത്തറിഞ്ഞത്. തുടര്‍ന്ന്, ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ സഹോദരിക്കൊപ്പം വിട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
അജ്മീറിലാണ് സംഭവം. 13 വര്‍ഷം മുമ്പാണ് താന്‍ വിവാഹിതയായതെന്ന് യുവതി പരാതിയില്‍ പറഞ്ഞു. ഇവര്‍ക്ക് കുട്ടികളില്ല. സമീപം തുണിയില്‍ പ്രിന്റ് ചെയ്യുന്ന സ്ഥാപനം നടത്തുകയാണ് ഭര്‍ത്താവ്. ഒരു വര്‍ഷം മുമ്പു വരെ തങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഭര്‍ത്താവ് ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയ ശേഷമാണ് പ്രശ്‌നങ്ങളുടെ തുടക്കം.
ഭര്‍ത്താവ് പോണ്‍ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും അതിലെ നായികമാരെ പോലെ കിടപ്പറയില്‍ പെരുമാറണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. ആദ്യമാദ്യം വഴങ്ങിയെങ്കിലും പിന്നീട് നിരസിച്ചു. ഇതോടെ മാനസികമായും ശാരീരികമായും കടുത്ത പീഡനങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം ഇതേ ആവശ്യവുമായി ഭര്‍ത്താവ് എത്തിയെങ്കിലും താന്‍ നിരസിച്ചു. തുടര്‍ന്ന് കുപിതനായ ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായി യുവതി പരാതിയില്‍ പറയുന്നു. പരിക്കുകളോടെ ആശുപത്രിയിലായ തന്നെ ഭര്‍ത്താവ് തിരിഞ്ഞു നോക്കിയില്ല. ഇതിനു ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് യുവതിയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡന കേസില്‍ അറസ്റ്റിലായ ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചു. യുവതിയെ പിന്നീട് സഹോദരിക്കൊപ്പം വിട്ടു.


